ആത്മസഖിയിലെ നന്ദിത വിവാഹിതയാകുന്നു.. വരനാരാണെന്ന് അറിയാമോ?

എന്നാല്‍ ഇനി അധികമൊന്നും തലപുകയ്‌ക്കേണ്ടതില്ല... നന്ദിതയെ ഇനി സത്യനും കിട്ടില്ല, ഡോ. അഭിലാഷിനും കിട്ടില്ല.. അതിന് വേറെ ആള് വന്നു... അതെ നന്ദിയെ അവതരിപ്പിയ്ക്കുന്ന അവന്തിക മോഹന് കല്യാണം. ആത്മസഖി എന്ന സീരിയലിലൂടെ ശ്രദ്ധേയായ അവന്തിക മോഹന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് 31 നാണ് വിവാഹം. സത്യനുമല്ല, അഭിലാഷുമല്ല.. പഞ്ചാബിക്കാരനാണ് അവന്തികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്. വരന്‍ പൈലറ്റാണ്.
ദുബായിലാണ് അവന്തിക ജനിച്ചതും വളര്‍ന്നതുമെല്ലാം. കോഴിക്കോട് സ്വദേശികളാണ് അവന്തികയുടെ രക്ഷിതാക്കള്‍. മോഡലിങ്ങിന് വേണ്ടിയാണ് അവന്തിക കേരളത്തിലെത്തിയത്. 2011 ല്‍ മിസ് മലബാര്‍ പട്ടം നേടുകയും ചെയ്തു.
സുന്ദരി പട്ടം കിട്ടിയതോടെ അവന്തികയെ തേടി സിനിമയില്‍ നിന്ന് അവസരങ്ങളും വന്നതുടങ്ങി. 2012 ല്‍ യക്ഷി എന്ന ചിത്രത്തില്‍ നാഗകന്യകയായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. തുടര്‍ന്ന് മിസ്റ്റര്‍ ബീന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ക്രക്കോഡിലെ ലവ്‌സ്‌റ്റോറി, 8:20 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിച്ചു തുടങ്ങവെ തന്നെ സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷാ ചിത്രങ്ങളിലും അവന്തിക ശ്രദ്ധിച്ചു. ആലമാരം (തമിഴ്) വുണ്ടിലേ മഞ്ചി കലം മുണ്ടു മുണ്ടുന (തെലുങ്ക്, പ്രീതിയല്ലി സഹജ (കന്നട) എന്നിവയാണ് അവന്തികയുടെ അന്യഭാഷാ ചിത്രങ്ങള്‍.
അവന്തികയ്ക്ക് പ്രേക്ഷകമനസ്സില്‍ സ്ഥാനം നല്‍കിയത് മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയല്‍ തന്നെയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും അവന്തിക ക ഒരു സീരിയല്‍ ചെയ്യുന്നുണ്ട്. മാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാജാ റാണി എന്ന സീരിയലില്‍ ഷൈലജ എന്ന ഷൈലുവിനെയാണ് താരം അവതരിപ്പിയ്ക്കുന്നത്.
https://www.facebook.com/Malayalivartha























