അമേരിക്കന്‍ യാത്രയ്ക്കിടെ കാവ്യയുമായി വഴക്ക്; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നമിത

അമേരിക്കന്‍ യാത്രയില്‍ നടന്‍ ദിലീപുമായി നമിത അടുത്തിടപഴകിയത് കാവ്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും, ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്കു നടന്നുവെന്നുമുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ ചുട്ട മറുപടിയുമായി നമിത പ്രമോദ് രംഗത്തെത്തി. നമിതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് താരം പ്രതികരിച്ചത്.
'ഇത്തരം അടിസ്ഥാനമില്ലാത്ത കമന്റുമായി വരുന്നവരോട് എനിക്ക് സഹതാപമേയുള്ളു. ആളുകള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള കഥകള്‍ മെനയാന്‍ കഴിയുന്നു എന്ന് ചിന്തിക്കുമ്പോള്‍ അതിശയം തോന്നുന്നു. എത്ര വിചിത്രമായ ഭാവനകള്‍... വൈകാരികമായി കൂടുതല്‍ അടുപ്പം തോന്നുമ്പോഴാണ് അതൊരു കുടുംബമാവുന്നത്.
അങ്ങനെ എന്നോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാണ് അവരെല്ലാം. ഇനിയെങ്കിലും അല്പം വലുതായി ചിന്തിച്ചു കൂടെ' നമിത പറയുന്നു. അമേരിക്കന്‍ ഷോയ്ക്കിടെ കാവ്യയുമായി നമിത തെറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയത്. തുടര്‍ന്നാണ് നമിതയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് കമന്റുകള്‍ വന്നുതുടങ്ങിയത്.
https://www.facebook.com/Malayalivartha























