പ്രണവിനോടുള്ള പ്രണയം തുറന്നുപറഞ്ഞ് മലയാളത്തിലെ യുവനടി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ശാലിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണവ് മോഹന്‍ലാലിനോടുള്ള ആരാധനയാണ് അഭിമുഖത്തില്‍ ശാലിന്‍ വ്യക്തമാക്കുന്നത്.
ഇഷ്ടമുള്ള നടന്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് ശാലിന്‍ പറയുന്നു. അന്ന് പ്രണവ് സഹസംവിധായകനായിരുന്നില്ല. സിനിമയില്‍ അഭിനയിക്കുമോ എന്ന് പോലും ആര്‍ക്കും അറിയില്ല എന്നത് ശ്രദ്ധേയമാണ്. അതിന് പ്രണവ് അഭിനയം തുടങ്ങിയിട്ടില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, പ്രണവ് ലാലേട്ടന്റെ മകനാണ്..

സിനിമയിലേക്ക് വരിക തന്നെ ചെയ്യും എന്ന് ശാലിന്‍ ഉറച്ച് പറഞ്ഞു. അത് ഇന്ന് സംഭവിയ്ക്കുകയും ചെയ്തു.സിനിമയില്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചാല്‍, പ്രണവിനെ വിവാഹം കഴിക്കുമെന്നും ശാലിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മറ്റ് താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനായത് കൊണ്ടാണ് പ്രണവിനോട് ഇത്രത്തോളം ഇഷ്ടമെന്നും ശാലിന്‍ വ്യക്തമാക്കിയിരുന്നു.

ശാലിന്റെ ഇഷ്ട നടനും റോള്‍ മോഡലും ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്നാണ് നടിയുടെ മറുപടി. അദ്ദേഹം ജീവിതത്തെ കാണുന്ന രീതിയും സമീപിയ്ക്കുന്ന രീതിയുമൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് ശാലിന്‍ സോയ പറഞ്ഞത്.

https://www.facebook.com/Malayalivartha























