പാമ്പ് ചതിച്ചില്ലായിരുന്നെങ്കില്‍ ടൊവിനോയുടെ ആദ്യ നായിക അളവളായിരുന്നേനെ

മലയാള സിനിമയില്‍ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ടൊവിനോ തോമസ്. നല്ല കഥാപാത്രങ്ങള്‍ കൊണ്ടും സിനിമ കൊണ്ടും തന്റേതായ ഇടം മലയാള സിനിമയില്‍ ഈ യുവ താരം നേടിയെടുത്തു. ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ കഷ്ടപ്പെട്ട് വളര്‍ന്നു വന്ന താരം ഇന്ന് യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട താരമായി. ടൊവിനോ വന്ന വഴി അറിയാന്‍ സ്വകാര്യ റേഡിയോ ചാനല്‍ ഒരുക്കിയ പരിപാടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടൊവിനോയോടൊപ്പം പ്ലസ്ടുവിന് പഠിച്ച സഹപാഠി വിന്‍സി വര്‍ഗ്ഗീസിനേയും റേഡിയോ കണ്ടു പിടിച്ചു. ഒന്നിച്ചു പഠിച്ചതിന് പുറമേ ഇരുവരും ഒന്നിച്ച് ഒരു ചവിട്ടു നാടകത്തില്‍ അഭിനയിക്കാനും തയ്യാറെടുത്തിരുന്നു. എന്നാല്‍ പഠിപ്പിക്കാന്‍ വന്ന ആശാനെ പാമ്പ് കടിച്ചതോടെ പരിശീലനവും നാടകവും മുടങ്ങി. ഇല്ലായിരുന്നെങ്കില്‍ വിന്‍സി ആയിരുന്നേനെ ടൊവിനോയുടെ ആദ്യ നായിക. വിന്‍സി ഇപ്പോള്‍ എയര്‍ഹോസ്റ്റസാണ്.
https://www.facebook.com/Malayalivartha























