സീരിയലില്‍ മാത്രമല്ല വേദിയിലും ശാലു കുര്യന്‍ വില്ലത്തിയാണോ... കാരണം?

ചന്ദനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ശാലു കുര്യന്‍. ഒരു വില്ലത്തിയെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കുന്നതും ശാലുവിന്റെ വര്‍ഷ എന്ന കഥാപാത്രം വന്നതോടെയാണ്. മിനിസ്‌ക്രീനില്‍ വില്ലത്തിയായ വര്‍ഷയും അഭിഷേകും പൊതുവേദിയിലും വഴക്കളികളായി ഞെട്ടിച്ചു. പരമ്പരയിലെ ഭാര്യാഭര്‍ത്താക്കന്മാരായല്ല റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലെ അതിഥികളായാണ് ഇരുവരും എത്തിയത്.
സീരിയലില്‍ കാണുന്ന വില്ലത്തി വര്‍ഷയുമായി തരിമ്പും സാമ്യമില്ലാത്ത ശാലുവിനെയാണ് ഒന്നും ഒന്നും മൂന്നില്‍ പ്രേക്ഷകര്‍ കണ്ടത്. സാരിയുടുത്ത് പക്വതയാര്‍ന്ന യുവതിയായാണ് എത്തിയത്. ചാനല്‍ പരിപാടിയിലൂടെ അവതാരകനായെത്തിയ പ്രതീഷ് നന്ദനും മഴവില്‍ മനോരമയില്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നോക്കെത്താ ദൂരത്ത് എന്ന സീരിയല്‍ ഉള്‍പ്പെടെ ഒട്ടേറെ വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു.

സ്‌ക്രീനില്‍ പരസ്പരം വഴക്കിട്ടു നിറഞ്ഞാടുന്ന ശാലുവിനെയും പ്രതീഷിനെയും ഒന്നും ഒന്നും മൂന്നിന്റെ വേദിയില്‍ റിമി വഴക്കാളികളായി, റിമിക്കുവേണ്ടിയുള്ള ഒരഭിനയം മാത്രമായിരുന്നു പക്ഷെ അത്. തീര്‍ന്നില്ല ശാലുവിനൊപ്പം പ്രിയതമന്‍ മെല്‍വിനും വേദിയിലേക്കെത്തിയിരുന്നു. മെല്‍വിനെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ മനോരമയുടെ എംഫോര്‍മാരി.കോമിനാണ് ശാലു നല്‍കുന്നത്.

പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇരുവരുടെയും. നവദമ്പതികളെയും വെറുതെ വിടാന്‍ റിമി തയ്യാറായിരുന്നില്ല, പാട്ടിനൊപ്പം രണ്ടുപേരും ചുവടുകള്‍ വച്ചു. സീരിയല്‍ വിശേഷങ്ങളും ഒപ്പം കളിയും ചിരിയുമായി എന്നത്തെയുംപോലെ പ്രേക്ഷര്‍ക്ക് ഒരു കാഴ്ചവിരുന്നാണ് ഒന്നും ഒന്നുംമൂന്ന് സമ്മാനിച്ചത്.

https://www.facebook.com/Malayalivartha























