മോഹന്‍ലാലുമായുള്ള സൗഹൃദമല്ല എന്നെ വളര്‍ത്തിയത്; എം ജി ശ്രീകുമാര്‍

മോഹന്‍ലാലിന് വേണ്ടി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഗാനമാലപിച്ച ഗായകനാണ് എം ജി ശ്രീകുമാര്‍. ഗാനരംഗങ്ങളില്‍ മോഹന്‍ലാലിന് ഏറ്റവും ചേരുന്ന ശബ്ദം എം ജി ശ്രീകുമാറിന്റേതാണ് എന്ന് പറയാറുണ്ട്. ഈ സ്വര ചേര്‍ച്ച യഥാര്‍ത്ഥ ജീവിതത്തിലും ഇരുവര്‍ക്കുമുണ്ട് . വളരെ നല്ല സുഹൃത്തുക്കളാണ് ഇരുവരും.
എന്നാല്‍ എംജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാലുമായുള്ള സൗഹൃദമാണെന്നും, മോഹന്‍ലാല്‍ ശുപാര്‍ശ ചെയ്തിട്ടാണ് എം ജി ശ്രീകുമാറിനെ തേടി അവസരങ്ങള്‍ എത്തിയതെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

മോഹന്‍ലാലിനെ കണ്ടിട്ട് തന്നെ നാളേറെയായി. തിരക്കുകളാണ്. ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ കണ്ടു മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാടിയത് എന്ന്. എന്നാല്‍ പുള്ളി കാരണം ഞാന്‍ ഒരു പാട്ടും പാടിയിട്ടില്ല. അങ്ങനെയാണെങ്കില്‍ കമലദളത്തിലും, ഭരതത്തിലുമൊക്കെ പാടണമായിരുന്നല്ലോ, യാദൃശ്ചികമായിട്ടാണ് ഞങ്ങളൊക്കെ സിനിമയിലെത്തിയത്.

പ്രിയദര്‍ശനും അശോക് കുമാറും കൂടി മോഹന്‍ലാലിനെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് വിട്ടു. അങ്ങനെ അദ്ദേഹം സ്റ്റാറായി. പിന്നീട് പ്രിയന്റെ പൂച്ചക്കൊരു മൂക്കുത്തിയില്‍ തനിക്ക് പാടാനും അവസരം കിട്ടി. ആരും ആരെയും വളര്‍ത്തിയിട്ടില്ല. എല്ലാവരും വളരുകയായിരുന്നുവെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നു.

https://www.facebook.com/Malayalivartha























