ശ്രീനിവാസന്റെ മൗനവൃതത്തിന് പിന്നില്‍ ഒരു പ്രത്യേകതയുണ്ട്

ശ്രീനിവാസന് സരസനാണ്, അറിയാവുന്ന കാര്യങ്ങള്‍ അപ്രീയ സത്യങ്ങളാണെങ്കിലും തുറന്ന് പറയും. എന്നാല്‍ ശ്രീനിവാസനെ ചൊടിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രായത്തെ കുറിച്ച് ചോദിക്കരുത്. ഓടിച്ചാടി നടന്നിരുന്ന ശ്രീനിയുടെ പ്രായത്തെ കുറിച്ച് സുഹൃത്തുക്കളിലാരോ ചോദിച്ചത് താരത്തെ ചൊടിപ്പിച്ചു. അയാള്‍ സൂചിപ്പിച്ചതില്‍ ചില സത്യങ്ങളുണ്ടെന്ന് താരത്തിന് മനസിലായി. അതോടെ യാത്രകളും സംസാര രീതികളും പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. ദേഷ്യം കൂടുതലായതിനാല്‍ ആവശ്യമില്ലാതെ വായ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. ഇതറിഞ്ഞ ചില സിനിമാ സുഹൃത്തുക്കള്‍ ശ്രീനിവാസന്‍ മൗനവൃതത്തിലാണെന്ന് പറഞ്ഞ് പരത്തി.
മൗനവൃതത്തിന് ഒരു പ്രത്യേകതയുണ്ട്. എപ്പോഴും വൃതത്തിലായിരിക്കില്ല. സംസാരിക്കുമ്പോള്‍ ദേഷ്യം വരുന്ന അവസരത്തില്‍, അനാവശ്യമായി എന്തെങ്കിലുമൊക്കെ പറയാന്‍ തോന്നുമ്പോള്‍ താന്‍ മൗനവൃതത്തിലാണെന്ന് താരം ബോര്‍ഡ് വയ്ക്കും എന്നാണ് സുഹൃത്തുക്കള്‍ അടിച്ചിറക്കിയ കഥ. പിന്നെയുമുണ്ട്, ഇഷ്ടമില്ലാത്തവര്‍ വിളിച്ചാല്‍ ഫോണെടുക്കില്ല, അന്വേഷിച്ചുവരുന്നവരെ കാണില്ല, മെസേജ് അയച്ചാല്‍ മറുപടി അയക്കില്ല തുടങ്ങി എത്രയെത്ര നല്ല കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാമെന്ന് മൗനവൃതത്തിലൂടെ താരം മനസിലാക്കി എന്നാണ് അവസാനം കേട്ട കഥ.
മൗനം പാലിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് താരത്തിനറിയാമെന്നും ചര്‍ച്ചകളുണ്ടായി. തൃപ്പൂണിത്തുറയ്ക്ക് സമീപം ജൈവകൃഷി നടത്തുന്ന താരം അവിടുത്തുകാരുടെ പ്രിയങ്കരനായി മാറി. അവിടെ നിന്ന് മല്‍സരിച്ചാല്‍ ജയിക്കുമെന്ന് ശ്രീനിവാസന് ഉറപ്പുണ്ട്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ശ്രീനിവാസന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതൊക്കെ അറിയാവുന്നവര്‍ തന്നെയാണ് ഗോസിപ്പുകള്‍ പറഞ്ഞ് പരത്തുന്നത്. അതില്‍ ശ്രീനിവാസന് വിഷമമില്ല. താരവും ഇതുപോലെ എത്രയോ കഥകള്‍ പടച്ചുവിട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha























