സിനിമ-സീരിയല്‍ നടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ

സീരിയല്‍ സിനിമാ-നടി ശരണ്യയ്ക്ക് വീണ്ടും ശാസ്ത്രക്രിയ. നേരത്തെ വില്ലനായെത്തിയ ട്യൂമര്‍ തന്നെയാണ് ഇക്കുറിയും ശരണ്യയെ വിടാതെ പിടികൂടിയിരിക്കുന്നത്. പക്ഷെ വേദനകൊണ്ട് പുളയുമ്പോഴും ശരണ്യ പറയുന്നു, ഒന്നും സംഭവിക്കാതെ ഞാന്‍ മടങ്ങിവരും . തമിഴിലും മലയാളത്തിലും സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ശരണ്യയ്ക്ക് രോഗം പിടിപെട്ടത്.
തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഒരു ഓണക്കാലത്തായിരുന്നു ശരണ്യയുടെ രോഗവിവരം തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ നടത്തി, തിരിച്ചുവരമോ എന്ന് സംശയമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ എല്ലാം അതിജീവിച്ചു ശരണ്യ തിരകെവന്നു. കറുത്ത മുത്ത് എന്ന സീരിയലില്‍ കന്യ എന്ന വില്ലത്തിയെ അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും രോഗം പിടികൂടിയത്.
സീരിയലില്‍ നിന്നും ഇടവേളയെടുത്ത് രണ്ടാമതും ശരണ്യ ആശുപത്രിയിലെത്തി. ഇപ്പോള്‍ മൂന്നാം തവണയും ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയായിരിയ്ക്കുകയാണ് ശരണ്യയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 2006 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യയുടെ അരങ്ങേറ്റം.
ദൂരദര്‍ശനിലാണ് സൂര്യോദയം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടര്‍ന്ന് മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക് സുപരിചിതയായി. കറുത്തമുത്തിലാണ് ശരണ്യ അവസാനം അഭിനയിച്ചത്. ചോട്ടാമുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























