പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് അണിനിരന്നിട്ടും ആ സിനിമ പരാജയപെട്ടതിന് പിന്നില്‍...

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് അണിനിരന്നിട്ടും മിഥുനം എന്ന മലയാളം സിനിമ പരാജയപ്പെട്ടതിനു പിന്നില്‍ നായികയായ ഉര്‍വശി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് അണിയറ പ്രവര്‍ത്തകരും താരങ്ങളും അഭിമുഖങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതാദ്യമായാണ് നായികയുടെ വെളിപ്പെടുത്തല്‍ കാരണം ഒരു സിനിമ പരാജയപ്പെട്ടത്. ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ ചിത്രം മിഥുനം ബോക്സോഫീസില്‍ വന്‍പരാജയമായിരുന്നു.
ചിത്രത്തില്‍ നായികയായി വേഷമിട്ടത് ഉര്‍വശിയായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഉര്‍വശി നടത്തിയ ചില വെളിപ്പെടുത്തലാണ് സിനിമയെ പരാജയത്തിലേക്ക് നയിച്ചതത്രേ. ഉര്‍വശി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മോഹന്‍ലാലിനേയും പ്രിയദര്‍ശനെയും ശരിക്കും വിഷമിപ്പിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നത്.
സിനിമ നല്ലതാണെങ്കിലും തന്റെ കഥാപാത്രത്തോട് യാതൊരു മമതയും തോന്നുന്നില്ല. തനിക്ക് തീരെ താല്‍പര്യമില്ലാത്ത ഒരു കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൃതിമ ജീവിത സാഹചര്യങ്ങലായിരുന്നു തന്റെ കഥാപാത്രത്തിനെന്നും ഉര്‍വശി അഭിപ്രായപ്പെട്ടിരുന്നു.
അതെന്താ, ആ ഭര്‍ത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന്‍ കഴിയാത്ത ആളുകള്‍ കല്യാണം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവള്‍ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ടെന്നും നടി പറഞ്ഞിരുന്നുവത്രേ.
1993 മാര്‍ച്ച് 23 ന് പുറത്തിറങ്ങിയ മിഥുനം സിനിമയുടെ പരാജയത്തിന് വഴി തെളിയിച്ചത് നായികയായ ഉര്‍വശിയുടെ ഇത്തരം പരാമര്‍ശങ്ങലായിരുന്നുവത്രേ. മിഥുനം എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ല- ഉര്‍വശി
https://www.facebook.com/Malayalivartha























