വിവേകത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ടോമിച്ചന്‍ മുളകുപാടം

അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്ത് സാധാരണ വര്‍ഷത്തില്‍ രണ്ടില്‍ കൂടുതല്‍ സിനിമ ചെയ്യാറില്ല. ആ രണ്ട് സിനിമ മതി ആരാധകര്‍ക്ക് തലയെ വര്‍ഷം മുഴുവന്‍ കണ്ടുകൊണ്ടിരിക്കാന്‍. കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും അത്രമാത്രം സ്വീകാര്യതയാണ് അജിത്തിന്റെ സിനിമകള്‍ക്ക്. ഇപ്പോഴിതാ അജിത്തിന്റെ പുതിയ ചിത്രം വിവേകം കേരളത്തിലും ബ്രഹ്മാണ്ഡറിലീസിനൊരുങ്ങുകയാണ്.
വിവേകത്തിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഏറ്റെടുത്തിരിക്കുകയാണ് ടോമിച്ചന്‍ മുളകുപാടം. പുലിമുരുകന്റെ നിര്‍മാതാവായ മുളകുപാടം ഫിലിംസ് ആണ് വിവേകത്തിന്റെ കേരളത്തിലുള്ള വിതരണാവകാശം സ്വന്തമാക്കിയത്. അജിത് ചിത്രത്തിന് കേരളത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകക്കാണ് വിവേകത്തിന്റെ വിതരണാവകാശം മുളകുപ്പാടം ഫിലിംസ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം വളിപ്പെടുത്തിയത്. 4.25 കോടി രൂപയ്ക്കാണ് വിവേകത്തിന്റെ വിതരണാവകാശം ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയത്.
ഈ വര്‍ഷം റിലീസിനെത്തിയ ബാഹുബലി 2, അന്‍പതു കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം വാരിയത്. കേരളത്തില്‍ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്. കബാലിയാണ് തമിഴില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വിതരണ തുകയ്ക്ക് മലയാളത്തിലെത്തിയ അന്യഭാഷ സിനിമ. 7.5 കോടി രൂപയ്ക്കാണ് കബാലിയുടെ കേരളാ റൈറ്റ്‌സ് ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബും ചേര്‍ന്ന് വാങ്ങിയത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുക നല്‍കി കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം ബാഹുബലി 2 ആണ്. ഏകദേശം പത്ത് കോടിക്ക് മുകളിലാണ് ബാഹുബലി 2വിന്റെ കേരളത്തിലെ വിതരണാവകാശ തുക.
https://www.facebook.com/Malayalivartha























