ഇവിടെ നായകന്മാര്‍ക്ക് എന്തും ആകാമല്ലോ; നടിമാരെ ഒതുക്കുന്ന നായകന്മാരെക്കുറിച്ച് തുറന്നടിച്ച് റിമ കല്ലിങ്കല്‍

നായികയ്ക്ക് എത്ര തന്നെ റോളുണ്ടെങ്കിലും നായികന്മാരുടെ പേരില്‍ സിനിമ അറിയപ്പെടുമെന്നുള്ളത് സിനിമാ ലോകത്തെ ഒരു ശാപമാണ്. മലയാള സിനിമയിലും ഇത്തരം കീഴ് വഴക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മലയാള സിനിമയില്‍ നടിമാരെ ഒതുക്കുന്ന നടന്മാരെ കുറിച്ച് തുറന്നു പറയുകയാണ് റിമ കല്ലിങ്കല്‍. സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. കുറച്ചു പേരല്ലേ ഉള്ളൂ. പ്രതികരിച്ചതിന്റെ പേരില്‍ ചിലരുടെയൊക്കെ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്. മറ്റു ചിലരെ ഒറ്റപ്പെടുത്തുന്നുമുണ്ട്. നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന് ഒരു പ്രമുഖ നടന്‍ റിമയോട് പറഞ്ഞിരുന്നു.
വനിതാ വോളിബോള്‍ താരത്തിന്റെ സിനിമയില്‍ അഭിനയിക്കുമോ എന്നൊരു താരത്തിനോട് ചോദിച്ചപ്പോള്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന് ആ നടന്‍ പറഞ്ഞുവത്രേ. അങ്ങനെ നോക്കുമ്പോള്‍ നായിക പ്രാധാന്യമുള്ള സിനിമയിലഭിനയിക്കാന്‍ ഒരു മടിയും കാണിക്കാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. സ്ത്രീ കേന്ദ്രീകൃത സിനിമയിലഭിനയിക്കാന്‍ താരം യാതൊരു മടിയും കാണിച്ചിട്ടില്ല. ടേക്ക് ഓഫ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യൂ എന്നീ സിനിമകളെല്ലാം ഇതിനുദാഹരണമാണ്.
ഇങ്ങനെ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് വിലക്ക് ലഭിക്കാറുണ്ടെന്ന് റിമ പറയുന്നു. രണ്ടു തവണ തനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി ഷോ ചെയ്യുന്നുവെന്ന് പറഞ്ഞാണ് ആദ്യം തന്നെ വിലക്കിയത്. ഒരു കാരവാന്‍ ചോദിച്ചതിന് ഭയങ്കര പ്രശ്നമുണ്ടായപ്പോഴാണ് രണ്ടാമത്തെ വിലക്കേര്‍പ്പെടുത്തിയതെന്ന് റിമ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























