മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് സമരം ഒത്തുതീര്‍പ്പായി; വിതരണക്കാരുടെ തീരുമാനം മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ അംഗീകരിച്ചു

മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുളള ഫിലിം എക്‌സ്ബിറ്റേര്‍സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍, എക്‌സിബിറ്റേര്‍സ് അസോസിയേഷന്‍ എന്നിവര്‍ അടങ്ങിയ കോര്‍ കമ്മിറ്റിയുമായി മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിതരണക്കാരുടെ തീരുമാനം മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. ദിലീപ് ആണ് കോര്‍കമ്മിറ്റിയുടെ ചുക്കാന്‍ പിടിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ദേശീയ മള്‍ട്ടിപ്‌ളക്‌സ് ശൃംഖലയുടെ ഭാഗമായ പി വി ആര്‍ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് തുടങ്ങിയ മള്‍ട്ടിപ്‌ളെക്‌സുകളില്‍ സിനിമസമരം നിലനില്‍ക്കുകയായിരുന്നു. റംസാന്‍ റിലീസ് മുന്‍കൂട്ടി കണ്ട് നടത്തിയ ചര്‍ച്ച വിജയിക്കുകയായിരുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സ്, ഷാനില്‍ മുഹമ്മദിന്റെ അവരുടെ രാവുകള്‍, പൃഥ്വിരാജ് ഇന്ദ്രജിത്ത് ചിത്രം ടിയാന്‍, സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ് ലൈറ്റ്, വിനീത് ശ്രീനിവാസന്‍ നായകനായ സിനിമാക്കാരന്‍ എന്നിവയാണ് ഈദ് റിലീസ്.
https://www.facebook.com/Malayalivartha























