കോടികൾ ആസ്തിയുള്ള മമ്മൂട്ടിഎന്തിന് ഒളിവിൽ ടെലിവിഷന്‍ കടത്തണം...? ആരോപണങ്ങൾ തിരിച്ചു കുത്തുന്നു

സിംഗപൂരിലുള്ള നടൻ മമ്മൂട്ടി കൊച്ചിയിൽ എൻഫോഴ്സ്മെന്‍റിന്‍റെ വലയിലായെന്ന വാർത്ത പടച്ചു വിട്ടതിന് പിന്നിൽ ദീലീപ് അനൂകൂല സംഘങ്ങൾ. ദിലീപിനായി പ്രവർത്തിക്കുന്ന സ്പോൺസേഡ് ഓൺലൈൻ സൈറ്റുകളിൽ ആയിരുന്നു വാർത്ത ആദ്യം വന്നത്. ദിലീപ് വാർത്തയിൽ നിന്നും മാധ്യമ ശ്രദ്ധ തിരിക്കാൻ നടത്തിയ ശ്രമം ഒടുവിൽ പുലിവാലായി മാറുകയായിരുന്നു. ഇന്നലെയാണ് നടൻ മമ്മൂട്ടി നെടുമ്പാശേരി എയർപോർട്ടിൽ എൻഫോഴ്സ് മെന്‍റിന്‍റെ പിടിയിലായതായി വാർത്ത വന്നത്.
ഇത്തരത്തിൽ ഒരു സംഭവം മുമ്പ് കൊച്ചി വിമാനത്താവളത്തിൽ സംഭവിച്ചിരുന്നു. 13 വര്‍ഷം മുമ്പ് നടന്ന സംഭവമാണിത്. ഇത് ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഹിന്ദു’ 2004 മെയ് 16ന് നല്‍കിയ വാര്‍ത്തയില്‍ റിപ്പോർട്ട് ചെയുന്നുണ്ട്. ‘ദുബൈയില്‍ നിന്ന് വാങ്ങിയ ഒരു ടെലിവിഷന്‍ സെറ്റിന്റെ കസ്റ്റംസ് ഡ്യൂട്ടി കണക്കുകൂട്ടിയതിലെ പിഴവ് മൂലം മമ്മൂട്ടിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറച്ചുസമയം ചിലവഴിക്കേണ്ടിവന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ടെലിവിഷന്‍ എന്ന നിലയില്‍ 10,000 രൂപയാണ് അദ്ദേഹം കസ്റ്റംസ് ഡ്യൂട്ടിയായി ഈടാക്കാന്‍ ഒരുങ്ങിയത്.
എന്നാല്‍ ഒന്നര ലക്ഷം വിലവരുന്ന ടെലിവിഷനാണ് മമ്മൂട്ടിയുടെ പക്കലുള്ളതെന്ന് കണ്ടെത്തിയ കസ്റ്റംസ് ഇന്റലിജന്‍സ് അതിന്റെ 40 ശതമാനം ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത്രയും പണം അപ്പോള്‍ എടുക്കാനില്ലായിരുന്നതിനാല്‍ മമ്മൂട്ടിക്ക് വിമാനത്താവളത്തില്‍ അല്‍പസമയം ചിലവഴിക്കേണ്ടിവന്നു. ടെലിവിഷന്‍ സെറ്റ് ഒളിപ്പിച്ച് കടത്താനല്ല ശ്രമിച്ചത് എന്നതിനാല്‍ മമ്മൂട്ടിക്കെതിരേ നിയമലംഘനത്തിന് കേസൊന്നും എടുത്തിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഹിന്ദു റിപ്പോര്‍ട്ട് ഇങ്ങനെ അവസാനിക്കുന്നു..’

എന്നാൽ ഇന്നലെ പുറത്തുവന്ന വാർത്തകൾ ഇങ്ങനെയായിരുന്നു. ഏഴ് ലക്ഷത്തോളം രൂപ വില വരുന്ന ടെലിവിഷൻ ഡ്യൂട്ടി അടക്കാതെ കടത്താൻ ശ്രമിച്ചതിനാണ് മെഗാതാരത്തെ പിടികൂടിയതെന്നായിരുന്നു വാർത്ത. താരം ഒടുക്കം അരലക്ഷത്തോളം രൂപ പിഴയൊടുക്കേണ്ടി വന്നെന്നും വാർത്തകൾ പുറത്തു വന്നു. എന്നാൽ വാർത്ത പരന്ന് മണിക്കൂറുകൾക്കകം മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ വാർത്തയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഒരാഴ്ച്ചയായി മമ്മൂട്ടി സിംഗപൂരിലാണെന്നും പിന്നെങ്ങനെ നെടുമ്പാശേരിയിൽ പിടിയിലാകുമെന്നും മറു വാദവുമായി മമ്മൂട്ടിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്തെത്തി.
ഇന്നലെ വൈകിട്ടാണ് മമ്മൂട്ടി സിംഗപൂരിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ചതെന്നും മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. തന്നെയുമല്ല കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള മമ്മൂക്ക ഏഴ് ലക്ഷം രൂപയുടെ ടിവിക്ക് ഡ്യൂട്ടി അടച്ചില്ലെന്ന് പറഞ്ഞാൽ അതിൽ വിശ്വസനീയമായി ഒന്നുമില്ലെന്ന് താരത്തിന്റെ ആരാധകരും ആഞ്ഞടിക്കുന്നു.
ഇരു ചെവിയറിയാതെ അന്ന് മമ്മുട്ടി വിഷയം ഒതുക്കി തീർക്കുകയും വാർത്തയാകാതിരിക്കുകയും ചെയ്തിരുന്നു. മമ്മുട്ടിയുടെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി അറിയാവുന്ന ആ പഴയ വാർത്ത പുറത്തുവന്നതിന് പിന്നിൽ ദിലീപുമായി അടുത്ത ബന്ധമുള്ള ചിലരാണത്രേ. മമ്മൂട്ടിക്കെതിരെ വാർത്ത പടച്ചുവിട്ടത് ആസൂത്രിതമാണെന്ന നിഗമനത്തിലാണ് സിനിമാ ലോകം. ജയിലിൽ ദിലീപ് കിടക്കുമ്പോൾ ഇത്തരത്തിൽ വാർത്ത വരുത്തി മമ്മൂട്ടിയെയും ചെറുതാക്കാനുള്ള നീക്കമായിരുന്നു പിന്നിലെ തന്ത്രം. താരം അമ്മ മീറ്റിങ്ങിൽ ദിലീപിനെതിരെ എടുത്ത നിലപാടാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനുള്ള മറുപണിയായിരുന്നു എയർപോർട്ടിലെ അറസ്റ്റ്.
https://www.facebook.com/Malayalivartha























