പൈപ്പ്‌ലൈനില്‍ പെട്ടെന്നുണ്ടായ ചോര്‍ച്ച... തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും...

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.അമ്പലം മുക്ക് ജംഗ്ഷന് സമീപം, കേരള വാട്ടര്‍ അതോറിറ്റിയുടെ 900എംഎം പിഎസ് സി പൈപ്പ്‌ലൈനില്‍ പെട്ടെന്നുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടതിനാലാണിത്.
തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, ചെല്ലമംഗലം, പൗഡിക്കോണം, ചെറുവയ്‌ക്കല്‍, ചെമ്പഴന്തി, ഞാണ്ടൂര്‍കോണം, വാര്‍ഡുകളിലേക്കുള്ള ജലവിതരണം മുടങ്ങും. ഉള്ളൂര്‍, ഇടവക്കോട്, കുളത്തൂര്‍, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂര്‍, പരുത്തിപ്പാറ, മുട്ടട വാര്‍ഡുകളിലും കുടിവെള്ള വിതരണം നവംബര്‍ 25 ചൊവ്വാഴ്ച രാത്രി 10 മണി വരെ പൂര്‍ണമായും തടസപ്പെടുകയും നവംബര്‍ 29 ശനിയാഴ്ച വരെ ഭാഗികമായും തടസപ്പെടുന്നതാണ്.
"
https://www.facebook.com/Malayalivartha


























