അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത് ; ഇങ്ങനെയൊരു ആരോപണം ഉയരുമ്പോൾ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നത് ;യേശുദാസിന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ് ; യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന്റെ പേരിൽ സംസ്ഥാനഅവാർഡിൽ നിന്നും യുവ ഗായകനെ മാറ്റിനിർത്തിയ സംഭവത്തിൽ പ്രതികരണയുമായി എം .ജയചന്ദ്രൻ രംഗത്ത്

യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതിന്റെ പേരിൽ ജൂറി മാറ്റി നിർത്തിയതാണ് യുവ ഗായകൻ അഭിജിത്തിനെ. പക്ഷെ , ഗാനരംഗത്തുള്ളവർ ഒറ്റക്കെട്ടായി പറയുന്നു ഇത് അനുകരണമല്ല , സാമ്യമാണെന്നു. എം ജയചന്ദ്രാനുമതാണ് പറയുന്നത്.
‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.’ ജയചന്ദ്രൻ പറയുന്നു.
അഭിജിത്തിന്റെ പാട്ട് നേരിട്ട് കേട്ടിട്ടുള്ളയാളാണ് ഞാന്‍. അദ്ദേഹം സ്റ്റുഡിയോയില്‍ പാടുന്നത് കേട്ടിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ദാസേട്ടനെ അനുകരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ് ? അഭിജിത് അതിന് എന്തു തെറ്റാണ് ചെയ്തത് ? അതിനേക്കാളുപരി ഒരു പാട്ട് ഒരു ഗായകന്‍ നന്നായി പാടിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പുരസ്‌കാരം നല്‍കണം. ആലാപനത്തിലെ ഭംഗിയും ആഴവുമാണ് പരമമപ്രധാനമായി പുരസ്‌കാരത്തിനുള്ള യോഗ്യതയെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ സ്വരത്തിന് മറ്റാരുടേതെങ്കിലുമായി സാമ്യമുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ജയചന്ദ്രന്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha