നായകന്മാരുമായി അടുത്തിടപഴകുന്നത് ഭർത്താവിനും, ബന്ധുക്കൾക്കും ഇഷ്ടമാകുന്നില്ല; ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ ഇനി തന്നെ കിട്ടില്ലെന്ന് പ്രിയാമണി

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഇനി തന്നെ കിട്ടില്ലെന്ന് നടി പ്രിയാമണി ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു.
നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്‍പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്‌സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. ഓണ്‍സ്‌ക്രീന്‍ കിസിങ് എല്ലാം ഒഴിവാക്കുമെന്ന് നടി പറഞ്ഞു.
എന്നാല്‍ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha