പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണം; പകരം പണം പിരിച്ച് കേരളത്തിലെ പ്രളയബാധിതര്‍ക്ക് നൽകണം: തന്റെ ചിത്രമുള്ള ഫ്‌ളക്‌സുകളോ ബാനറുകളോ സ്ഥാപിച്ച് സമയവും പണവും കളയരുത്- മരിക്കുന്നതിന് മുമ്പ് ആരാധകര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ നന്ദമുരി ഹരികൃഷ്ണയുടെ കത്ത് പുറത്ത്...

നന്ദമുരി ഹരികൃഷ്ണയുടെ മരണത്തിന്റെ ഞെട്ടലിലാണ് തെലുങ്കാന മുഴുവന്‍. ഹരികൃഷ്ണ എന്നും ആരാധകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം ഒരു ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമാണ് നന്ദാമുരി ഹരികൃഷ്ണ. അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് സ്വന്തം കൈപ്പടയിൽ ആരാധകർക്ക് എഴുതിയ കത്ത് പുറത്ത് വന്നു.
സെപ്റ്റംബര്‍ രണ്ടിന് തന്റെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും പകരം പണം പിരിച്ച് കേരളത്തില്‍ പ്രളയബാധിതര്‍ക്ക് നല്‍കണമെന്നുമാണ് അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു. തന്റെ ചിത്രമുള്ള ഫ്‌ളക്‌സുകളോ ബാനറുകളോ സ്ഥാപിച്ച് സമയവും പണവും കളയരുതെന്നും കത്തില്‍ ആരാധകരോട് ആവശ്യപ്പെട്ടു. പ്രളയബാധിതര്‍ക്ക് പണത്തിന് പുറമെ വസ്ത്രങ്ങളും അവശ്യവസ്തുക്കളും നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ഹൈദരാബാദില്‍ നിന്നും 100 കിലോ മീറ്റര്‍ അകലെ നലഗൊണ്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഹരികൃഷ്ണയുടെ എസ്‌യുവി കാര്‍ റോഡിന്റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുകളേറ്റെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു.
9 മണിക്കുള്ള വിവാഹത്തില്‍ സമയത്തിന് എത്താനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹമെന്നും അപകടം നടക്കുമ്ബോള്‍ വാഹനത്തിന് 150 കി.മീറ്ററോളം വേഗമുണ്ടായിരുന്നുവെന്നും പൊലീസ് അനുമാനിക്കുന്നു. മീഡിയനില്‍ ഇടിച്ച് മറിഞ്ഞ വാഹനം മറ്റൊരു കാറിലും ഇടിച്ചു. ഹരികൃഷ്ണ ഓടിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു.
https://www.facebook.com/Malayalivartha