സിനിമയില്‍ ഇതുവരെ പറയാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രിയാമണി

വിവാഹ ശേഷവും ഒരു ബ്രക്ക് പോലും എടുക്കാതെ തന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ് പ്രിയാമണി. വിവാഹ ശേഷം ശക്തമായ തീരുമാനങ്ങളാണ് നടി എടുത്തിയിട്ടുണ്ട്. അത് താരം പങ്കുവെയ്ക്കുകയാണ്.
സിനിമയിലെ ഇനി ചുംബനരംഗം ഇനി അഭിനയിക്കില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്. ഒരു അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം പറഞ്ഞത്. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നടനുമായി കൂടുതല്‍ ഇഴുകി അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. അതിനാലാണ് താന്‍ ഇത്തരത്തിലുളള തീരുമാനം എടുത്തതെന്ന് പ്രിയ പറഞ്ഞു. കുടുബാംഗങ്ങള്‍ എന്നതിലുപരി മുസ്തഫയ്ക്ക് നയികന്മാരോട് അധികം ചേര്‍ന്ന് അഭിനയിക്കുന്നതിനോട് അത്രവലിയ താല്‍പര്യമില്ല. അത് സ്വഭാവികമാണെന്നും നടി പറഞ്ഞു.
പ്രണയത്തിലുളള നടിമാരായ ചില സുഹൃത്തുക്കളോട് താന്‍ ഇതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. ഇത് നമ്മുടെ ജോലിയല്ലേ, തങ്ങളുടെ ബ്രോയി ഫ്രണ്ടസ് അങ്ങനെയല്ല എന്നായിരുന്നു ഇവരുടെ മറുപടി. എന്നാല്‍ തന്റെ ഭര്‍ത്താവ് അങ്ങനെയല്ലെന്നു നടി പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി ഓണ്‍സ്‌ക്രീന്‍ കിസ്സിങ്ങൊക്കെ ഒഴിവാക്കുമെന്നും പ്രിയമണി പറഞ്ഞു.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതാണ്. ഇനിയും അഭിനയിക്കണമെന്നും ചുമ്മാ വീട്ടില്‍ ഇരിക്കരുതെന്നുമാണ് മുസ്തഫാ പറഞ്ഞിരിക്കുന്നത്. അതു കൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം താന്‍ സിനിമയില്‍ അഭിനയിച്ചു. അഭിനയിക്കുന്നതില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും പൂര്‍ണ്ണ പിന്തുണയാണ് തനിയ്ക്ക് നല്‍കുന്നതെന്നും താരം പറഞ്ഞു. അവരുടെ പിന്തുണയില്ലെങ്കില്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
മുസ്തഫാ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും തനിയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.താന്‍ അഭിനയിച്ച ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ ഡബ്ബിങ് ഭാഗം അവര്‍ കണ്ടിട്ടുണ്ട്. അതെല്ലാം അവര്‍ക്കിഷ്ടവുമാണ്. മുസ്തഫയെക്കാള്‍ അദ്ദേഹത്തിന്റെ അച്ഛനാണ് അഭിനയിക്കുന്നതില്‍ തനിയ്ക്ക് പിന്തുണ നല്‍കുന്നത്. തനിയ്ക്ക് സിനിമയോടുളള പാഷനെ കുറിച്ച് മുസ്തഫയ്ക്ക് നല്ലതുപോലെ അറിയാം. അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്ന ഈ പ്രോത്സാഹനം വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും പ്രിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha