ബോളിവുഡിനെ കുറിച്ച് ദീപിക പദുകോണിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡിലെ ബയോ പിക് ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ ബയോപിക് ചിത്രങ്ങള്‍ ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണെന്ന് നടി ദീപിക പദുകോണ്‍ പറഞ്ഞു. എന്നാല്‍ ചിലത് ആവര്‍ത്തമായി തോന്നുന്നുവെന്നും നടി ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ തന്നെ തേടിയെത്തുന്ന ഭൂരിഭാഗം ചിത്രങ്ങളും ബയോപിക്കുകളാണെന്ന് താരം പറഞ്ഞു. കരുത്തുറ്റ വ്യക്തിത്വങ്ങളുടെ കഥകളാണ് അവയേറേയും. എന്നാല്‍ ആ കഥ സിനിമയായി എത്തുമ്പോള്‍ എത്ര പേര്‍ അവരേയും അവരുടെ പോരാട്ടങ്ങളേയും ഓര്‍ക്കുമെന്നത് സംശയമാണെന്നും നടി പറഞ്ഞു. തെരുവില്‍ ജീവിക്കുന്ന ഒരേ സാധാരണ മനുഷ്യനും പറയാനുണ്ടാകും സമാനമായ ജീവിതക്കഥകള്‍.
ബോളിവുഡിലെ ഈ ട്രെന്‍ഡ് ഉടനെയെന്നും അവസാനിക്കുകയില്ലെന്നും ദീപിക പറഞ്ഞു. 2018 ല്‍ പുറത്തിറങ്ങിയ ബോളിവുഡിലെ ഭൂരിഭാഗം ചിത്രങ്ങളും ബയോപിക് ഗണത്തില്‍ വരുന്നവയാണ്. ഇനി വരാനിരിക്കുന്ന മണികര്‍ണിക, സൂപ്പര്‍ 30, അഭിനവ് ബിന്ദ്രയുടേയും ഷക്കീലയുടേയും ബയോപിക് ചിത്രങ്ങള്‍ ഈ ഗണത്തില്‍ വരുന്നവയാണെന്നും താരം പറഞ്ഞു. നിലവില്‍ സഞജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സ!ഞ്ജു നിലവിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറിയിരുന്നു. ഇത് ഇത്തരത്തിലുളള ചിത്രങ്ങളുമായി മുന്നോട്ടു വരാനുള്ള ഒരു പ്രചോദനമാകട്ടെയെന്നും ദീപിക പറഞ്ഞു.
ദീപികയും പുതിയ ചിത്രത്തെക്കാലും ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താര വിവാഹത്തിനാണ്. ദീപിക രണ്‍ലീര്‍ വിവാഹം ഈ വര്‍ഷം നവംബര്‍ 19 ന് നടക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദീപകയോ രണ്‍വീറോ ഇതിനെ കുറിച്ച് ഇതുവരെ ഒരുവാക്കു പോലും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇവരോടൊപ്പം നില്‍ക്കുന്ന അടുത്ത വൃത്തങ്ങളാണ് വിവാഹത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha