പ്രളയ ബാധിതര്‍ക്ക് മഞ്ജു വാര്യരുടെ സഹായം; ക്യാമ്പുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ മാത്രമല്ല പ്രളയത്തിൽ പെട്ടുപോയ തന്റെ നാട്ടുകാർക്ക് വേണ്ടി സ്വന്തം വീടു വിട്ടു നല്‍കി നടി മഞ്ജു വാര്യര്‍...

മഹാപ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി സമൂഹമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ സിനിമാലോകവും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയുമൊക്കെയാണ് താരങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയായിരുന്നു പ്രധാനപ്പെട്ട പല വിവരങ്ങളും കൈമാറിയിരുന്നത്.
എന്നാലിപ്പോൾ പ്രളയ ബാധിതര്‍ ഏറെയുള്ള തന്റെ നാട്ടില്‍ ഇവരെ സഹായിക്കാന്‍ സ്വന്തം വീടു വിട്ടു നല്‍കി നടി മഞ്ജു വാര്യര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലും സജീവമായി മഞ്ജുവുണ്ടായിരുന്നു. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള നടി നാട്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് വീടിന്റെ ടെറസില്‍ സൗകര്യം ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഏതാനും കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കി നല്‍കി. തൃശ്ശൂരില്‍ ദുരിതബാധിതര്‍ ഏറെയുള്ള മേഖലയാണ് പുള്ള്. വായനശാല, പാര്‍ട്ടി ഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി താത്കാലികമായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറോളം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ തകര്‍ന്നത്. ഇതോടെയാണ് നാട്ടുകാര്‍ക്ക് മഞ്ജു വാര്യരുടെ സഹായമെത്തിയത്.
https://www.facebook.com/Malayalivartha