തന്റെ ചിത്രങ്ങള്‍ വിലക്ക് നേരിടേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഷക്കീല

ഒരുകാലത്ത് യുവാക്കളുടെ മനം കവര്‍ന്ന താരമായിരുന്നു ഷക്കീല. സൂപ്പര്‍താരങ്ങള്‍ക്ക് പോലും വെല്ലുവിളിയായി മാറിയിരുന്ന താരമായിരുന്നു ഷക്കീല. സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും പരാജയപ്പെട്ടിരുന്ന കാലത്ത് വന്‍ വിജയങ്ങള്‍ കൊയ്തവയാണ് ഷക്കീല ചിത്രങ്ങള്‍.
സിനിമയില്‍ കത്തിനിന്നിരുന്ന സമയത്ത് തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നെന്നു ഒരു അഭിമുഖത്തില്‍ ഷക്കീല തന്നെ വെളിപ്പെടുത്തി. പല മുഖ്യധാര ചിത്രങ്ങളും തന്റെ ചിത്രങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നെന്നും അതുകൊണ്ടാണ് തന്റെ ചിത്രങ്ങള്‍ക്ക് വിലക്ക് നേരിടേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി.
'സത്യത്തില്‍ എന്റെ സിനിമകള്‍ക്ക് സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചു' ഷക്കീല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha