വമ്പൻ ബോളിവുഡ് ചിത്രത്തിൽ ഒരു ദിവസം 20,000 രൂപ ഓഫർ ചെയ്തിട്ടും ഷാരൂഖാനോട് പോലും ഷക്കീല ബൈ പറഞ്ഞത് എന്തിനായിരുന്നു?

തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയാണ് മലയാളക്കര ഇളക്കി മറിക്കുന്നത്. നീലചിത്രങ്ങളിൽ അഭിനയിച്ചതിന്‍റെ പേരില്‍ മുഖ്യധാരാ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും പലപ്പോഴും നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍, പലതും ഷക്കീലയ്ക്ക് നിരസിക്കേണ്ടിവന്നു. അതിന് കാരണങ്ങളുമുണ്ട്. ബോളിവുഡിൽ നിന്ന് വന്ന ഒരു സൂപ്പർതാര ചിത്രത്തിന്റെ ഒാഫർ നിരസിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഷാരൂഖ് ഖാന്‍-രോഹിത് ഷെട്ടി ചിത്രം ചെന്നൈ എക്‌സ്പ്രസിലെ വേഷമാണ് ഷക്കീല വേണ്ടെന്ന് വച്ചത്.ഷാരൂഖും ദീപിക പദുക്കോണും തകര്‍ത്തഭിനയിച്ച ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ്. ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നതെന്ന് ഷക്കീല പറയുന്നു.
ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഷക്കീല പറയുന്നു.
ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചെന്നും ഷക്കീല വ്യക്തമാക്കി. അതിനിടെ ഷക്കീലയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha