വര്‍ക്കൗട്ട് ചെയ്യാതെ സൗന്ദര്യം നിലനിര്‍ത്താമെന്ന് നമിത
വര്‍ക്കൗട്ട് ചെയ്യാതെ സൗന്ദര്യം നിലനിര്‍ത്താമെന്ന് നടി നമിത പ്രമോദ്. പതിനെട്ട് വസയ് കഴിഞ്ഞെങ്കിലും ഞാന്‍ വ്യായാമമോ, ഡയറ്റോ ചെയ്യാറില്ല. നല്ല പോലെ ആഹാരം കഴിക്കും. ആവശ്യത്തിന് വെള്ളം കുടിക്കും. എപ്പോഴും റിലാക്‌സായിരിക്കും. അതാണ് സൗന്ദര്യത്തിന്റെ രഹസ്യം. ദീപികാ പാദുക്കോണാണ് എന്റെ ഇഷ്ടതാരം. അവരുടെ എല്ലാ രീതികളും എനിക്കിഷ്ടമാണ്. അത്യാവശ്യം നൃത്തം ചെയ്യാറുണ്ട്. പിന്നെ സിനിമകളില്‍ ഡാന്‍സും അതാണ് ആകെയുള്ള എക്‌സര്‍സൈസ്.
ഈ വര്‍ഷം പ്ലസ്ടുവിന് ചേര്‍ന്നെങ്കിലും ഇതുവരെ ക്ലാസില്‍ പോയിട്ടില്ല. സ്‌കൂളിലുണ്ടായിരുന്ന കൂട്ടുകാരുമായി ഇപ്പോഴും സൗഹൃദത്തിലായതിനാല്‍ സൗഹൃദം മിസ് ചെയ്യുന്നു എന്ന് തോന്നിയിട്ടില്ല. അവരാണ് എന്റെ സിനിമകളുടെ നല്ല ആരാധകരും വിമര്‍ശകരും. വില്ലാളി വീരന്‍, ഓര്‍മയുണ്ടോ ഈ മുഖം അതിന്റെ തിരക്കിലായിരുന്നു. ഇനി കുറച്ച് ബ്രേക്ക് എടുക്കുകയാണ്. ഡിസംബറോടെ അടുത്ത ചിത്രം തുടങ്ങൂ. മലയാളത്തിലും തമിഴിലുമായി ഒരുപാട് പ്രോജക്ടുകളുണ്ട്. പക്ഷെ, ഒന്നും ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല.
വിനീത് ശ്രീനിവാസനും അജുവര്‍ഗീസിനും ഒപ്പം ഓര്‍മയുണ്ടോ ഈ മുഖത്തില്‍ അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. സെറ്റില്‍ മുഴുവന്‍ കോമഡഡിയായിരുന്നു എപ്പോഴും. സാന്‍ഡ് ആര്‍ട്ടിസ്റ്റിന്റെ വേഷമായിരുന്നു ചിത്രത്തില്‍. കേരളത്തില്‍ അത്ര പോപ്പുലറല്ലാത്ത ഒരു ഡാന്‍സാണത്. അതിന്റെ ആര്‍ട്ടിസ്റ്റുകള്‍ വന്ന് എനിക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. വീട്ടില്‍ കുറേ ദിവസം ചുമ്മാതിരിക്കണം. ടി.വി കാണണം, പാട്ട് കേള്‍ക്കണം. ബുക്ക്‌സ് വായിക്കണം. നമിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha