പ്രിയയ്ക്ക് ആശ്വസിക്കാം; കേസ് റദ്ദാക്കി...

'മാണിക്യ മലരായ പൂവി...' എന്ന ഗാനം മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി പ്രിയാ പ്രകാശ് വാര്യര്‍ക്കെതിരേ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി. പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കട്ടെയെന്നും കോടതി സൂചിപ്പിച്ചു.
ഒരൊറ്റ രാത്രികൊണ്ട് ഇന്റര്‍നെറ്റ് ലോകത്ത് തരംഗമായി മാറിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഈ ഗാനത്തിന് വലിയ വിമർശനങ്ങളാണു വിവിധ കോണുകളിൽ നിന്നു ഉയർന്നത്. പഴയ മാപ്പിളപ്പാട്ട് പുതിയ രീതിയില്‍ ചിത്രത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഷാൻ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.
വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗാനം പിൻവലിക്കാനാകില്ലെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha