വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി; സെല്‍ഫിയെടുത്തത് മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലയതോടെ ജീവനകാർക്ക് കിട്ടിയത് എട്ടിന്റെ പണി

വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ആശുപത്രി ജീവനക്കാര്‍. തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ സെല്‍ഫി എടുത്തത്. മൃതദേഹം പൂര്‍ണ പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറായിട്ടാണ് കിടത്തിയിരിക്കുന്നത്. ഇതിന് സമീപം നിന്നാണ് രണ്ട് വനിതകളും രണ്ട് പുരുഷന്മാരുമടങ്ങന്നു ജീവനക്കാര്‍ സെല്‍ഫിയെടുത്തത്. ചിത്രം വിവാദമായതോടെ ആശുപത്രി മാനേജ്‌മെന്റ് നാല് ജീവനക്കാരേയും അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് ഹരികൃഷ്ണ അപകടത്തില്‍പ്പെട്ടത്. ആന്ധ്രപ്രദേശിലെ നാല്‍ഗോണ്ട ജില്ലയില്‍ വച്ച് ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ കാമിനേനി ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഹരികൃഷ്ണയുടെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാര്‍ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്. ജീവനക്കാരുടെ തെറ്റായ പ്രവര്‍ത്തിയില്‍ ആശുപത്രി അധികൃതര്‍ മാപ്പ് പറയുകയും ചെയ്തു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറാലയതോടെയാണ് ആശുപത്രി അധികൃതരും വിവാദ സെല്‍ഫിയെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ജീവനക്കാരെ ഡിസ്മിസ് ചെയ്ത് ആശുപത്രി അധികൃതര്‍ തടിയൂരുകയായിരുന്നു. ജീവനക്കാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകനുമായ എന്‍.ടി.ആറിന്റെ മകനായ നന്ദമൂരി ഹരികൃഷ്ണ ബുധനാഴ്ച രാവിലെയാണ് അപടകത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് നെല്ലൂരിലേക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഹരികൃഷ്ണ അപകടത്തില്‍പ്പെട്ടത്. ടി.ഡി.പിയുടെ മുന്‍ രാജ്യസഭാംഗമായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരി ഭര്‍ത്താവാണ്. പ്രശസ്ത നടന്‍ ജൂണിയര്‍ എന്‍.ടി.ആര്‍ മകനാണ്.
https://www.facebook.com/Malayalivartha