പൃഥ്വിരാജിന്റെ നായിക ശബരിമലയിൽ? ഫോട്ടോ കണ്ട് ഞെട്ടി കിഷോർ സത്യ...

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്വന്തമെന്ന പരമ്പരയിലെ സാന്ദ്രാ നെല്ലിക്കാടനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന താരം. പിന്നീട് ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.
പൃഥ്വിരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഊ താരം. മൂന്ന് സിനിമകളിലാണ് പൃഥ്വിയുടെ നായികയായി ചന്ദ്രയെത്തിയത്. എന്നാല്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. സ്റ്റോപ് വയലന്‍സ്, ചക്രം, കാക്കി ഈ മൂന്ന് സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. എന്നാല്‍ വിചാരിച്ചത്ര വിജയം നേടാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം തന്റെ തട്ടകമായ സീരിയലിലേക്ക് തിരിച്ചുപോയത്. സീരിയലില്‍ സജീവമാവുകയായിരുന്നു പിന്നീട്.
അഭിനയരംഗത്ത് സജീവമല്ലെങ്കിലും മറ്റൊരു മേഖലയില്‍ താരം സജീവമായിരുന്നു. അമ്മയുടെ ബിസിനസ്സില്‍ പങ്കുചേരുന്നുവെന്നും അത് നല്ല രീതിയില്‍ നടത്താനാണ് ശ്രമമെന്നും താരം നേരത്തെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ സജീവമല്ലാത്ത സമയത്തും താരം തമിഴിലും തെലുങ്കിലും അഭിനയിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് അന്ന് താരം വ്യക്തമാക്കിയിരുന്നു.
സിനിമയും സീരിയലും വിട്ട് താരം എങ്ങോട്ട് പോയെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. താരം വിവാഹിതയായെന്നും ഭര്‍ത്താവിനോടൊപ്പം വിദേശത്തേക്ക് പോയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് പിന്നീട് താരം തന്നെ വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടതോടെ കിഷോര്‍ സത്യയും ഇതേ സംശയം ചോദിച്ചിരുന്നു.
ഫേസ്ബുക്കില്‍ ഏറെ സജീവമായ ചന്ദ്ര ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം താരം പുതിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് താരത്തിന്‍രെ ചിത്രം ഷെയര്‍ ചെയ്തത്. എവിടെയാണ് ഈ സ്ഥലമെന്ന സംശയമായിരുന്നു മറ്റ് ചിലര്‍ ഉന്നയിച്ചത്. ക്ഷേത്രദര്‍ശനത്തിനിടയിലെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. പതിനെട്ടാം പടിയുടെ താഴെ നില്‍ക്കുന്നുവെന്ന പ്രതീതിയുണര്‍ത്തുന്ന ചിത്രമായിരുന്നു ഇത്.
ചന്ദ്ര ലക്ഷ്മണിന്റെ ഫോട്ടോ കണ്ടപ്പോള്‍ കിഷോര്‍ സത്യയ്ക്കും ഈ സംശയമുണ്ടായിരുന്നു. ശബരിമലയിലെ ചിത്രമാണോ താരം പോസ്റ്റ് ചെയ്തത്. ഒറ്റനോട്ടത്തില്‍ അങ്ങനെയെന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കുമ്ബോള്‍ അതല്ലെന്ന് മനസ്സിലാവുമെന്നും കിഷോര്‍ സത്യ പറയുന്നു. പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ അങ്ങോട്ടേക്ക് പ്രവേശമില്ലല്ലോ, പിന്നെ പമ്പയിൽ വെച്ച് സ്ത്രീകളെ തടയുന്നതാണല്ലോ, പിന്നെ എങ്ങനെ ഇതെന്നായിരുന്നു അദ്ദേഹത്തിന്‍രെ സംശയം.
ശബരമിലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലല്ലോ, പിന്നെങ്ങനെയാണ് ചന്ദ്രയെത്തിയത്. സംശയം കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നേരിട്ട് ഇതേക്കുറിച്ച് വിളിച്ച് ചോദിക്കാണെന്ന് കരുതിയതെന്ന് താരം പറയുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് പതിനെട്ടാം പടിയില്‍ സര്‍ണ്ണനിറമില്ലെന്നും മുകളില്‍ തത്വമസി എന്ന ബോര്‍ഡില്ലെന്നും മനസ്സിലാക്കിയത്.
ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി സെറ്റിട്ടപ്പോള്‍ അതിന് മുന്നില്‍ നിന്നെടുത്ത പടമായിരിക്കുമോ ഇതെന്നും സംശയമുണ്ടായിരുന്നു. വിളിച്ച് ചോദിച്ചപ്പോഴാണ് സംഗതി സത്യമാണെന്നും ഇത് ശബരിമലയല്ലെന്നും അതേ മാതൃകയില്‍ ചെന്നൈയിലുള്ള ക്ഷേത്രമാണെന്നും അറിഞ്ഞത്. രാവിലെ അവിടെ പോയപ്പോള്‍ എടുത്ത പടമായിരുന്നു. ഇനി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ എന്ന് പറഞ്ഞ് വ്യാജന്‍മാര്‍ ഇറങ്ങിയേക്കുമെന്നും താരം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha