സിനിമ എന്റെ തൊഴിലല്ല! എന്ത് ചെയ്താലും ആത്മാർത്ഥതയോടെ മാത്രമേ ചെയ്യുകയുള്ളൂ!!! പുതിയ ചിത്രങ്ങൾ കാണുന്നില്ലല്ലോ എന്ന പരിഭവത്തിന് മറുപടിയുമായി പ്രിയ

മാണിക്യ മലരായ പുവി എന്ന ഗാനത്തിലൂടെ സുപ്രീം കോടതി വരെ കയറിയ പ്രിയ വാര്യർ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രേക്ഷകർ ചോദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഇപ്പോഴും താൻ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമാണ് പ്രിയ പറഞ്ഞത്. കാരണം ചോദിച്ചാൽ ഒന്നുമില്ലെന് പറയും.
ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്നും പ്രിയ പറയുന്നു. ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിക്കേണ്ടത് താനല്ല. അത് തീരുമാനിക്കേണ്ടത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ്.
സുപ്രീം കോടതി വിധിയിൽ തീർത്തും സന്തുഷ്ടയാണ് പ്രിയ. കേസ് കൊടുക്കുമ്പോൾ ഇങ്ങനെയൊരു വിധി തന്നെയാണ് താൻ പ്രതീക്ഷിച്ചതെന്ന് പ്രിയ പറയുന്നു. പ്രേക്ഷകർക്കിടയിൽ ഇത്രയധികം ചലനമുണ്ടാക്കിയ ഒരു പാട്ടിനെതിരെ മതവികാരം ഇളക്കിവിട്ടു എന്ന തരത്തിൽ ആരോപണം ഉണ്ടായത് തീർത്തും നിർഭാഗ്യകരമാണ്. തനിക്ക് വല്ലാത്ത മാനസിക വിഷമമുണ്ടാക്കിയ വിവാദങ്ങളാണ് ഉണ്ടായത്. താൻ എല്ലാ മതങ്ങളെയും എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കുന്ന ഒരാളാണ്. അർത്ഥമില്ലാത്ത വിവാദങ്ങൾ വെറുതെ സമയം കളയാൻ മാത്രമേ സഹായിക്കുകയുള്ളുവെന്നും പ്രിയ പറഞ്ഞു.
പാട്ട് പുറത്തിറക്കിയ കാലത്ത് ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് പ്രിയ വാര്യർ പറഞ്ഞു. എന്തിനാണ് അങ്ങനെയൊരു പരാതി ഉണ്ടായതെന്ന് അത്ഭുതം തോന്നുന്നു അതു കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ സംവിധായകനും താനും ചേർന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്.
പുതിയ സിനിമകൾ കണ്ടിട്ടില്ലെങ്കിലും നിരവധി പരസ്യചിത്രങ്ങളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. അഭിനയം തന്റെ തൊഴിലല്ല. എന്നാൽ എന്തു ചെയ്യുമ്പോഴും ആത്മാർത്ഥതയോടെ ചെയ്യാനാണ് താൻ ശ്രമിക്കാറുളളത്.
കണ്ണിറുക്കൽ മതനിന്ദയല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞു. വേറെ പണിയൊന്നുമില്ലേ എന്ന് കോടതി ചോദിക്കാൻ കാര്യവും ഇതാണ്. പാട്ടിന്റെ പേരിൽ നടിക്കെതിരെ ഒരു സ്ഥലത്തും കേസെടുക്കരുതെന്നും പരമോന്നത കോടതി പറഞ്ഞു. കേരളത്തിൽ 1978 മുതൽ പ്രചാരത്തിലുള്ള മാപ്പിള പാട്ടാണ് സിനിമയിൽ ഉപയോഗിച്ചത്. അതിൽ കണ്ണിറുക്കൽ ദുരുദ്ദേശത്തോടു കൂടിയുള്ളതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha