എനിക്ക് കരുത്ത് പകർന്ന മുഖ്യമന്ത്രി പിണറായി വിജയനും,എം പി സുരേഷ് ഗോപിയ്ക്കും, സുപ്രീം കോടതിയില്‍ കേസ് വാദിച്ച് വിജയിപ്പിച്ച അഡ്വ. ഹാരിസ് ബീരാനോടും അഡാർ നന്ദിയുമായി ഒമർ ലുലു...

'ഒരു അഡാറ് ലവ് ' ലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ നടി പ്രിയ വാര്യര്‍ മത വികാരം വ്രണപ്പെടുത്തിയെന്ന കേസ് സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഫേസ്ബുക്കിൽ നന്ദി രേഖപ്പെടുത്തി സംവിധായകൻ ഒമർ ലുലു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു തനിക്കേറെ കരുത്ത് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, എം പി സുരേഷ് ഗോപി എന്നിവരോടും, സുപ്രീം കോടതിയില്‍ കേസ് വാദിച്ച് വിജയിപ്പിച്ച അഡ്വ. ഹാരിസ് ബീരാനോടും, സംവിധായകരായ ബി ഉണ്ണികൃഷണന്‍ ,ആഷിഖ് അബു തുടങ്ങി കലയെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കും നീതിമാനായ ദൈവത്തിനും നന്ദിയര്‍പ്പിച്ചാണ് ഒമര്‍ ലുലു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മാണിക്യമലരായ പൂവിയെന്ന ഗാനത്തിന്റെ ചിത്രീകരണം മുസ്ലിംമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹൈദരാബാദ് പൊലീസാണ് ആദ്യം കേസെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഭാര്യ ഖദീജയുടെയും പ്രണയകഥ പറയുന്ന പഴയകാല മാപ്പിള പാട്ടാണിത്. ഇതിന്റെ ചിത്രീകരണവും പ്രിയവാര്യരുടെ കണ്ണിറുക്കലും ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പരാതി.
പിന്നീട് മുംബയ് പൊലീസും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് പ്രിയവാര്യര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വിശദമായ വാദം കേട്ട സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് മത വികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കിയത്.
https://www.facebook.com/Malayalivartha