16 വര്‍ഷത്തിനു ശേഷം അവര്‍ ഒന്നിച്ചു
നീണ്ട 16 വര്‍ഷത്തിനു ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചു. ഇവര്‍ ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ആദ്യ സ്റ്റില്‍ പുറത്തുവന്നു. മോഹന്‍ലാലും മഞ്ജു വാര്യരും സത്യനും ഒന്നിച്ചുള്ള ചിത്രമാണ് ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇത്തവണ രഞ്ജന്‍ പ്രമോദാണ് സത്യനു വേണ്ടി തിരക്കഥയെഴുതുന്നത് \'അച്ചുവിന്റെ അമ്മ എന്ന സിനിമയ്ക്കുവേണ്ടി മുന്‍പ് ഇവര്‍ രണ്ടുപേരും ഒരുമിച്ചിരുന്നു.
വിദ്യാസാഗര്‍ സംഗീതം പകരുന്ന ചിത്രത്തിന് റഫീഖ് അഹമ്മദ് വരികള്‍ എഴുതുന്നു. നീല്‍ ഡി ചുന്‍ഹയാണ് ഛായാഗ്രാഹകന്‍. നേരത്തെ സമീര്‍ താഹിറിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ മൂലം സമീര്‍ പിന്മാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha