ശരണ്യയെ മലയാളത്തിന് വേണ്ടേ
ശരണ്യയെ മലയാളത്തിന് വേണ്ടേ. തതമിഴും തെലുങ്കും കടന്ന് ഹിന്ദിയില്‍ അഭിനയിക്കുകയാണ് താരം. എന്നിട്ടും മലയാളത്തില്‍ നിന്ന് നല്ല ഓഫറുകള്‍ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് ശരണ്യ പറഞ്ഞു. വെണ്ണിലാ കബടിക്കൂട്ടത്തിന്റെ ഹിന്ദി പതിപ്പായ ബദലാപ്പൂര്‍ ബോയിസില്‍ നായികയായി അഭിനയിച്ചതിന്റെ ത്രില്ലിലാണ് താരം. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ബോളിവുഡില്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല.
ഹിന്ദി അത്ര വശമില്ലാത്തതിനാല്‍ തുടക്കത്തില്‍ വല്യ പ്രശ്‌നമായിരുന്നു. പക്ഷെ, പിന്നീട് എല്ലാം ഓകെയായി-ശരണ്യ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മറ്റൊരു ഹിന്ദി ചിത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും സ്‌നേഹപൂര്‍വം നിരസിച്ചു. ഒരു എക്‌സ്പീരിയന്‍സിന് വേണ്ടിയാണ് ബോളിവുഡില്‍ അഭിനയിച്ചതെന്ന് ശരണ്യ പറഞ്ഞു. സരോജ് ഖാന്‍ എന്ന വലിയ കൊറിയോഗ്രാഫറോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നൃത്തമാണ് സിനിമയേക്കാള്‍ എനിക്കിഷ്ടം. ആലപ്പുഴയില്‍ മാതാപിതാക്കള്‍ വൈ.കെ.ബി എന്നൊരു ഡാന്‍സ് അക്കാദമി നടത്തുന്നുണ്ട്.
ഒരു സിനിമ മൂന്ന് ഭാഷകളില്‍ അഭിനയിച്ചു എന്ന ക്രഡിറ്റും ശരണ്യക്കുണ്ട്. വെണ്ണിലാ കബടിക്കൂട്ടത്തിന്റെ തെലുങ്കിലും അഭിനയിച്ചിരുന്നു. ഹിന്ദി കൂടുതല്‍ സിനിമാറ്റിക്കാണ്. കച്ചവടത്തിന്റെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയാണ് അവര്‍ ഓരോ ഷോട്ടും എടുക്കുന്നത്. തമിഴിലും തെലുങ്കിലും ഇമോഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സത്യം എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍. എന്നെങ്കിലും മലയാളത്തില്‍ നിന്ന് നല്ലൊരു വേഷം കിട്ടുമെന്ന പ്രതീക്ഷയാലാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha