പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിന് സര്‍പ്രൈസ് സമ്മാനം ഒരുക്കി സുപ്രിയ; ലൂസിഫര്‍ സെറ്റിൽ ഏവരെയും ഞെട്ടിച്ച് അലംകൃത

പ്രിഥ്വിരാജിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് സുപ്രിയ ആശംസകള്‍ നേര്‍ന്നത്. എന്റെ ജീവിതത്തിന്റെ ഏറ്റവും അമേസിംഗ് ആയ പുരുഷന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുപ്രിയ കുറിച്ചത്.ധാരാളം മൈല്‍സ്ടോണുകള്‍ കൊണ്ട് നിറഞ്ഞതാണ് തിരക്കുള്ള ഈ വര്‍ഷം. നമ്മുടെ ആദ്യ നിര്‍മ്മാണ സംരംഭമായ നയന്‍ നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ എന്നിവ ഒരുങ്ങുന്നു.
ഇതിനെക്കാളും വലിയ സന്തോഷമില്ല. ലോകത്തെ എല്ലാ വിജയങ്ങളും ആശസിക്കുന്നു. കൂടെ നിങ്ങള്‍ ഏറ്റവും അര്‍ഹിക്കുന്ന റസ്റ്റും കുടുംബത്തോടൊപ്പമുള്ള സമയവും സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. വ്യത്യതമായ കേക്കിന്റെ ചിത്രങ്ങളും ആശംസകളും കൊണ്ടു സോഷ്യല്‍മീഡയ നിറയ്ക്കുകയാണ് ആരാധകര്‍.
ഇന്ന് 36ആം പിറന്നാൾ ആഘോഷിക്കുന്ന പ്രിഥ്വിരാജ് സുകുമാരന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നിറയ്ക്കുമ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ സമ്മാനിച്ച പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളിലായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്.
സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് താരം ആരാധകര്‍ക്കായി പങ്കു വച്ചത് ഒപ്പം അതിനു പിന്നിലെ കഥയും ഇന്നലെ താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. സുപ്രിയ ഒരുക്കിയ കേക്ക് രുചിയുള്ളത് മാത്രമായിരുന്നില്ല. കേക്കിന്റെ മുകളിലുള്ള ടോപ്പിംഗ് ലൂസിഫര്‍ ഷൂട്ടിംഗ് ദിനങ്ങളിലെ ഒരു സീന്‍ പുനര്‍നിര്‍മ്മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍ വേണ്ടി പറയാം. ആ ദിവസം വിവേക് ഒബ്റോയ്, സായികുമാര്‍ ചേട്ടന്‍ എന്നിവര്‍ ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരിന്നു ഞാന്‍. അപ്പോഴാണ് കുഞ്ഞു അലംകൃത തീരുമാനിച്ചത്, എന്നേയും കൊണ്ട് വീട്ടില്‍ പോകാം എന്ന്.
എന്റെ കാലു വിടാതെ പിടിച്ചു വലിക്കുകയായിരുന്നു അവള്‍. ഈ വര്‍ഷത്തെ ഞങ്ങളുടെ മൂന്നു പേരുടേയും ജന്മദിനങ്ങള്‍ ലൂസിഫര്‍ ലൊക്കേഷനില്‍ ആയിരുന്നു ആഘോഷിച്ചത് കേക്കിനു പിന്നിലെ കഥ വിവരിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
https://www.facebook.com/Malayalivartha