ഹോളിവുഡ് താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഹോളിവുഡിനെ വെല്ലാന്‍ ഇനി ഒരു ഭാഷാ സിനിമയ്ക്കും സാധിക്കില്ലായെന്നുതന്നെ പറയാം. സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ തന്റെ പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമാണ് അന്താരാഷ്ട്ര വിനോദ വെബ്‌സൈറ്റുകളില്‍ ഇപ്പോഴത്തെ സംസാരവിഷയം.
മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി വരുന്ന 'ബ്ലാക്ക് വിഡോ'യിലാണ് ജൊഹാന്‍സണിന് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് മാര്‍വെല്‍ ചിത്രങ്ങളിലും 'ബ്ലാക്ക് വിഡോ' ആയി ജൊഹാന്‍സണ്‍ അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ് പുതിയത്. 15 മില്യണ്‍ ഡോളറാണ് ചിത്രത്തിനു വേണ്ടി ജൊഹാന്‍സണ്‍ വാങ്ങുന്നത്.
അതായത് 110 കോടി ഇന്ത്യന്‍ രൂപ! യഥാക്രമം 'ക്യാപ്റ്റന്‍ അമേരിക്ക'യെയും 'ഥോറി'നെയും അവതരിപ്പിച്ച ക്രിസ് ഇവാന്‍സിനും ക്രിസ് ഹെംസ്‌വര്‍ത്തിനും ഇതേ പ്രതിഫലമാണ് മാര്‍വെല്‍ നല്‍കിയിരുന്നതും ഇനി നല്‍കാനിരിക്കുന്നതും.
ഈ വര്‍ഷം പുറത്തിറങ്ങി ആഗോള ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍', 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍', 'ഥോര്‍: രഗ്‌നരോക്', ഒപ്പം പുറത്തിറങ്ങാനിരിക്കുന്ന നാലാം അവഞ്ചേഴ്‌സ് ചിത്രത്തിലും ഇരുവര്‍ക്കും 15 മില്യണ്‍ ഡോളര്‍ ആണ് പ്രതിഫലം.
https://www.facebook.com/Malayalivartha