ബോളിവുഡിലെ പ്രണയ ജോഡികള്‍ രണ്‍ബീറും ആലിയയും ന്യൂയോര്‍ക്കില്‍...

ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരങ്ങള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. അച്ഛന്‍ ഋഷി കപൂറിന്റെ ചികിത്സയുടെ ഭാഗമായാണ് രണ്‍ബീര്‍ കപൂര്‍ ന്യൂയോര്‍ക്കില്‍ എത്തിയത്. ഇപ്പോള്‍ ആലിയയും ന്യൂയോര്‍ക്കിലേക്ക് ചെന്നിരിക്കുകയാണ്.
രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ 'ദി സ്‌ട്രെങ്ത്' എന്ന അടിക്കുറിപ്പോടെ മകന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആലിയയും ന്യൂയോര്‍ക്കില്‍ നിന്നുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ദി ബിഗ് ആപ്പിള്‍' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഇരുവരും ന്യൂയോര്‍ക്കിലാണോ എന്ന കാര്യത്തില്‍ അപ്പോഴും ആരാധകര്‍ക്ക് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. അപ്പോഴാണ് രണ്‍ബീറും ആലിയയും കൈയ്യില്‍ ഷോപ്പിങ് ബാഗും പിടിച്ച് പോസ് ചെയ്തുകൊണ്ടൊരു ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായത്.
ഇരുവരും സീബ്രാലൈനിലൂടെ നടന്നു പോകുന്നൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ആലിയയും രണ്‍ബീറും ഒരുമിച്ചാണ് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണവും വിദേശത്തുവച്ചാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha