മീ ടൂവിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ അഭിനന്ദിച്ച് മറ്റൊരു ഇര

മീ ടൂ ഇന്ത്യയില്‍ എത്തുന്നതിനും മുമ്പ് തന്നെ താന്‍ നേരിട്ട ലൈംഗീക ചൂഷണങ്ങളെക്കുറിച്ച് സോമി അലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി തന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ നിരത്തിയിരിക്കുന്നത്. 'ഒരു ലൈംഗിക ചൂഷണത്തെ അതിജീവിച്ച ആള്‍ എന്ന നിലക്ക്, തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
അഞ്ചാം വയസ്സിലാണ് എനിക്ക് നേരെ ലൈംഗിക ചൂഷണം ഉണ്ടാവുന്നത്, 14ാം വയസ്സില്‍ പീഡനവും. ഇത്തരം കാര്യങ്ങളെ തുറന്ന് പറയുന്നതും അതിജീവിക്കുന്നതും എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു, കാരണം ഞാന്‍ ഈ അവസ്ഥകളിലൂടെ കടന്നു പോയതാണ്.
നമ്മളുമായി അടുപ്പമുള്ളവരും, നമ്മളെ സംരക്ഷിക്കേണ്ടവരും ആയിട്ടുള്ള ആളുകളോട് അത് തുറന്നു പറയുകയും, അവര്‍ അറിഞ്ഞിട്ടും പ്രതികരിക്കാതെ ആകുന്നതും എത്ര വേദന ഉളവാക്കുന്ന കാര്യമാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം.
ആളുകള്‍ വിശ്വസിക്കില്ല എന്ന് കരുതി അത് പറയാതിരിക്കരുത്. കാരണം അത് സത്യമാണ്. ഈ അവസരത്തെ ഇല്ലാതാക്കരുത്. നിങ്ങള്‍ക്ക് നീതി ലഭിക്കുന്ന അവസരങ്ങളാണ് ഇത്,' താരം തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു. മറ്റൊരു വീഡിയോയില്‍ താരം അഭിനേത്രിയായ തനുശ്രീ ദത്തയെ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 90കളിലെ സിനിമകളില്‍ അഭിനയിച്ചിരുന്ന നടിയാണ് സോമി അലി.
https://www.facebook.com/Malayalivartha