മീ ടൂ ആരോപണത്തിന്റെ നിഴലിലുള്ള അലന്‍സിയറിനെതിരെ ആഷിക് അബു

മീ ടൂവില്‍ തനി നിറം പുറത്തായ നടന്‍ അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തിയാതായുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. സ്വഭാവദൂഷ്യം അറിയാതെയാണെങ്കിലും ചില സിനിമകളില്‍ അലന്‍സിയറുമൊത്ത് പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്.
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍ കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്.
സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങള്‍!
https://www.facebook.com/Malayalivartha