മലയാള സിനിമയിലേക്കുള്ള സണ്ണി ലിയോണിന്റെ പ്രവേശനത്തിന് വലിയ ആവേശം

പോണ്‍ ചിത്രങ്ങളിലൂടെ മലയാളി ആരാധകരുടെ താരമായി മാറിയ സണ്ണി ലിയോണ്‍ മലയാള സിനിമയിലേയ്ക്ക് എത്തുന്നു. നിരവധി തവണ സണ്ണിയുടെ മലയാള സിനിമാ പ്രവേശനം ചര്‍ച്ചയായി മാറിയിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ ഇത് യാഥാര്‍ത്ഥ്യമാകുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയിലാണ് സണ്ണി ലിയോണ്‍ നായികയായി എത്തുന്നത്.
ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കാന്‍ രംഗത്ത് എത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സഹിതം സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത പുറത്തു വന്നത്.
എന്നാല്‍, സണ്ണിലിയോണിന്റെ ചിത്രത്തിലെ റോളിനെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ചിത്രത്തില്‍ സണ്ണി ലിയോണായി തന്നെയാണ് ഇവര്‍ എത്തുകയെന്നു അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കുന്നു. എന്നാല്‍, ഇതു സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.
ഇതിനിടെ അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ അടുത്ത ചിത്രത്തില്‍ സണ്ണി നായികയായി എത്തുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍, സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ച വച്ച്, സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നായിരുന്നു പിന്നീടുള്ള പ്രചാരണം. എന്നാല്‍, എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ തന്നെ ട്വിറ്ററില്‍ മലയാള സിനിമാ പ്രവേശനം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha