ജന്മദിനാഘോഷങ്ങള് അതിരുകടന്നു; ഷാരുഖിന് താക്കീതുമായി പോലീസ്

ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ ജന്മദിനാഘോഷങ്ങള്ക്കു തടയിട്ടു പോലീസ്. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്റോറന്റില് നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം.
രാത്രി ഒരുമണിക്കുശേഷം നഗരത്തില് റെസ്റ്റോറന്റുകള്ക്കു പ്രവര്ത്തിക്കാന് അനുവാദമില്ല. എന്നാല് ഷാരൂഖിന്റെ ആഘോഷങ്ങള് ഈ സമയപരിധി മറികടക്കുകയായിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കള് മാത്രമാണ് ബാന്ദ്രയിലെ റെസ്റ്റോറന്റിലുണ്ടായിരുന്നത്. സംഭവത്തില് ഇതേവരെ കേസ് രജിസ്റ്റര് ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഷാരൂഖ് തന്റെ 53-ാം ജന്മദിനം ആഘോഷിച്ചത്. തന്റെ പുതിയ ചിത്രം സീറോയുടെ ട്രെയിലര് ജന്മദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് റിലീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha