ഹോട്ടലിൽ റൂമെടുത്ത ശേഷം കാശ് നൽകാതെ മുങ്ങാൻ നോക്കിയെന്ന് ആരോപണം; നടി മഞ്ജു സവേര്‍കറിനെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു

നാഗർകോവിലിൽ സിനിമാ ഷൂട്ടിങ്ങിനെത്തി ഹോട്ടലിൽ റൂമെടുത്ത ശേഷം മുങ്ങാൻ ശ്രമിച്ചെന്നാരോപിച്ച് നടിയെ ഹോട്ടൽ ജീവനക്കാർ തടഞ്ഞു വച്ചു. തെന്നിന്ത്യൻ നടി മഞ്ജു സവേര്‍കറിനെയാണ് ജീവനക്കാർ കാശ് നൽകിയില്ലെന്നാരോപിച്ച് തടഞ്ഞത്.
താമസിക്കാനായി റൂം എടുത്ത ശേഷം അവിടം വൃത്തിയാക്കിയില്ല എന്നൊക്കെ നടി പരാതി പറഞ്ഞിരുന്നു. ഇതിന് ശേഷം നടി കാശ് നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ആണ് ജീവനക്കാര്‍ തടഞ്ഞുവെച്ചത്. പിന്നീട് ഇവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അവസാനം നടി പൊട്ടിക്കരയുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പ്രൊഡ്യൂസറെ വിളിപ്പിച്ചാണ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയത്.
https://www.facebook.com/Malayalivartha