മീടൂ മൂവ്‌മെന്റ് വന്നത് കുറച്ച് താമസിച്ചുപോയെന്ന് നടി നമിത

കാസ്റ്റിങ് കൗച്ചും മീടൂവിലും കൂടെ നിരവധി താരങ്ങളാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഭവം ഹോളിവുഡില്‍ തുടങ്ങിയതാണെങ്കിലും ബോളിവുഡിലും മോളിവുഡിലും കോളിവുഡിലുമൊക്കെ ഇതിന്റെ ചലനങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിത കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീടൂ ക്യാംപെയ്‌നെ കുറിച്ചും നിലപാട് വ്യക്തമാക്കി നടി നമിത. മീടൂ മൂവ്‌മെന്റ് കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു. നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമലയില്‍ പൂജയും അമ്മന്‍ പൂജയും നടത്തുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു. കൂടാതെ അവരെ മാരകമായും മൃഗീയമായും ഉപദ്രവിക്കുന്നു നമിത അഭിപ്രായപ്പെട്ടു.
കാസ്റ്റിങ് കൗച്ച് എന്നത് സിനിമ മേഖലയിലെ പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരകളാകുന്നുണ്ട്. അധികം ആളുകള്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. സിനിമയില്‍ നല്ല വേഷം ലഭിക്കുന്നതിനായി പലരും ഇതിനോടെല്ലാം കോംപ്രമെയ്‌സ് ചെയ്യുകയാണെന്നും നമിത കൂട്ടിച്ചേര്‍ത്തു.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്നു നമിത. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും നമിത അഭിനയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറിങ്ങിയ ലാലേട്ടന്റെ പുലിമുരുകനാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
https://www.facebook.com/Malayalivartha