എന്റെ വാക്കുകൾ ഇനി മാധ്യമങ്ങൾ വളച്ചൊടിക്കാൻ പാടില്ല; രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ടിവി ചാനലുമായി സൂപ്പർ സ്റ്റാർ രജനികാന്ത്

നിലവില്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ സ്വന്തമായി ചാനലുകളുണ്ട്. എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ ജയ ടിവിയും ഡിഎംകെയുടെ നേതൃത്വത്തില്‍ കലൈഞ്ജര്‍ ടിവിയും മാരന്‍ കുടുംബത്തിന് സണ്‍ ടിവിയുമുണ്ട്. അതിനൊക്കെ പിന്നാലെയാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് സ്വന്തം ചാനല്‍ തുടങ്ങാനൊരുങ്ങുന്ന വാർത്തകൾ പുറത്ത് വരുന്നത്. ചാനല്‍ തുടങ്ങാനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചു.
രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍റത്തിന്റെ കണ്‍വീനര്‍ വിഎം സുധാകറാണ് അപേക്ഷ നല്‍കിയത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്ന് പേരുകളാണ് ചാനലിനായി പരിഗണിക്കുന്നത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു കൊടുക്കുകയാണെന്ന് രജനീകാന്തിന് പരാതിയുണ്ടായിരുന്നു. അതിനാലാണ് രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ടിവി ചാനല്‍ ആരംഭിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha