സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍

സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്‍. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശ്രീനിവാസന്റെ മകനും സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍.
'എന്റെ അച്ഛനില്‍ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന് സത്യന്‍ അങ്കിളിന് നന്ദി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജായി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാന്‍ പ്രകാശന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടതിന് ദൈവത്തോട് നന്ദി പറയുന്നു' വിനീത് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുക്കെട്ട് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, സന്ദേശം, തലയണമന്ത്രം, വരവേല്‍പ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നിങ്ങനെ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ഇവര്‍ ഒന്നിച്ച ചിത്രമാണ് ഞാന്‍ പ്രകാശന്‍.
https://www.facebook.com/Malayalivartha