Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഭദ്രന്‍ നുണയന്‍; സ്ഫടികത്തേക്കുറിച്ചും എന്നേക്കുറിച്ചും പറയുന്നത് കള്ളം: എസ്പി വെങ്കിടേഷ്

05 MARCH 2019 01:31 PM IST
മലയാളി വാര്‍ത്ത

സ്ഫടികം സിനിമയില്‍ അവസരത്തിനായി താന്‍ പുറകേ നടന്നെന്ന ഭദ്രന്റെ ആരോപണം നുണയാണെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ്. ഇതുവരെ അവസരത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് എസ്.പി. വെങ്കടേഷ് അറിയിച്ചു. ഭദ്രന്റെ പ്രസ്താവന വേദനിപ്പിച്ചു. തന്നെ അറിയാവുന്ന ആരും ഇത് വിശ്വസിക്കില്ലെന്നും എസ്.പി. വെങ്കടേഷ് പറയുന്നു.

അവസരം ചോദിച്ച് എസ്.പി. വെങ്കടേഷ് സമീപിച്ചതായി സ്ഫടികം സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ പ്രതികരണത്തില്‍ ഭദ്രന്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ ഹരിഹരന്റെ വീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു എസ്.പി വെങ്കടേഷ് സമീപിച്ചതെന്ന് ഭദ്രന്‍ പറയുന്നു. കോടമ്പാക്കം പാലം മുതല്‍ പിന്‍തുടര്‍ന്നിരുന്നതായും ആരും തനിക്ക് ചാന്‍സ് നല്‍കുന്നില്ലെന്നും എസ്.പി. വെങ്കിടേഷ് പറഞ്ഞതായി ഭദ്രന്‍ അഭിമുഖത്തില്‍ പറയുന്നു.

ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ: 'പശ്ചാത്തല സംഗീതം നന്നായി ചെയ്യുന്ന ആളാണ്. കണ്ണുകളില്‍ ആത്മാര്‍ഥതയുണ്ട്. എങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന പാട്ട് എനിക്കിഷ്ടപ്പെടും. ഞാന്‍ ഓകെ പറയും. മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ശരിയായില്ല. അതു മാറ്റി ചെയ്യണമെന്ന് ഞാന്‍ പറഞ്ഞേക്കാം. അപ്പോള്‍ വന്നു ചെയ്യണം. പറ്റുമോ? സാറിന്റെ വീട്ടില്‍ താമസിച്ചു കൊള്ളാം. ഒരു നേരത്തെ ഭക്ഷണം തന്നാല്‍ മതി.' അങ്ങനെയാണ് സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിന്റെ പിറവി. പ്രതിഫലം വാങ്ങാതെയാണ് എസ്.പി. വെങ്കടേഷ് സ്ഫടികത്തിനായി പാട്ടുകള്‍ ചെയ്തതെന്നും ഭദ്രന്‍ പറഞ്ഞുവെക്കുന്നു.

ഈ പ്രസ്താവന തന്നെ വേദനിപ്പിക്കുന്നു എന്ന് എസ്.പി. വെങ്കടേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ഫടികത്തിനും എത്രയോ മുന്‍പു തന്നെ അദ്ദേഹം മലയാള ചലച്ചിത്ര ഗാന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജോണി വാക്കര്‍, തുടര്‍ക്കഥ, കിലുക്കം, ഇന്ദ്രജാലം...എന്നിങ്ങനെ സ്ഫടികത്തിനു മുന്‍പു തന്നെ നിരവധി ഗാനങ്ങള്‍ക്ക് എസ്.പി വെങ്കടേഷ് സംഗീതം പകര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (14 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (53 minutes ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (1 hour ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (2 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (3 hours ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (3 hours ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (11 hours ago)

Malayali Vartha Recommends