അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണ ശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാഗ്യരാജ് ആഗ്രഹിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ണുകൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നിറവേറ്റാൻ കുടുംബം കരുതലോടെ നിൽക്കുകയായിരുന്നു
ഭാഗ്യരാജിന്റെ ഭൗതികദേഹം സൂക്ഷിച്ചിരുന്ന ചെന്നൈയിലെ വീട്ടിലെത്തിയാണ് ഡോക്ടർമാർ നേത്രദാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
അതേസമയം സിനിമയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരത്തിന്റെ കണ്ണുകൾ രണ്ടു പേരുടെ ജീവിതത്തിൽ വെളിച്ചം പകരുമെന്ന വാർത്ത ആരാധകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. മരണത്തിലും വലിയൊരു മാതൃകയാണ് ഭാഗ്യരാജെന്ന് ആരാധകർ .
"
https://www.facebook.com/Malayalivartha
























