മൊബൈല്‍ ആപ്ലിക്കേഷനുമായി ജയറാം

പടങ്ങളൊന്നും ഓടുന്നില്ലെങ്കിലും താരപരിവേഷം നിലനിര്‍ത്താന്‍ ജയറാം മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുന്നു. ആരാധകരുമായി ബന്ധപ്പെടുന്നതിനും സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനും വേണ്ടിയാണിതെന്ന് താരം പറഞ്ഞു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് താരം ഉപയോഗിക്കുന്നത്. ജയറാം ഒഫീഷ്യല്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പ് സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ മോഹന്‍ലാലും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ജയറാമിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍, ഗാനങ്ങള്‍ എന്നിവ ആപ്ലിക്കേഷനിലുണ്ടാവും. കൂടാതെ താരവുമായി സംവദിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.
തമിഴിലും ആരാധകരുള്ളതിനാല്‍ മലയാളം തമിഴ് ഇംഗ്ലീഷ് ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭിക്കും. രണ്ട് മൂന്ന് വര്‍ഷമായി മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളൊന്നും ഉണ്ടാക്കാന്‍ കഴിയാത്ത താരം പഴയ ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ലൈംലൈറ്റില്‍ നില്‍ക്കുന്ന സംവിധായകരോ തിരക്കഥാകൃത്തുക്കളോ ജയറാമുമായി സഹകരിക്കാന്‍ തയ്യാറല്ല. മാര്‍ക്കറ്റ് മൂല്യവും സാറ്റലൈറ്റ് അവകാശവും ഇല്ലാത്തതാണ് താരത്തെ വലയ്ക്കുന്നത്. രഞ്ജിത്ത് ഒരു ചിത്രം ജയറാമിനെ നായകനാക്കി അനൗണ്‍സ് ചെയ്‌തെങ്കിലും അത് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha