Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണു തുറക്കുമ്‌ബോള്‍ കാണുന്നത് ഒരാള്‍ എന്നെ ഉറക്കെ ചീത്ത വിളിക്കുന്നതാണ്; ആരാണെന്നു മനസ്സിലായില്ല...

02 MAY 2019 09:54 PM IST
മലയാളി വാര്‍ത്ത

ആട്ടകലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തി മലയാളത്തില്‍ താരമായി മാറിയ നടിയാണ് ചിത്ര. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയിരിക്കുന്ന ചിത്ര തന്റെ സിനിമ ജീവിതത്തിലെയ്ക്കുള്ള കടന്നു വരവിനെക്കുറിച്ച് തുറന്നു പറയുന്നു. മൈലാപ്പൂര്‍ കാപാലീ ശ്വരം ക്ഷേത്രത്തില്‍ അച്ഛനൊപ്പം പോയ ഒരു യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. റോഡരികില്‍ ഷൂട്ടിങ് നടക്കുന്നുണ്ട്. അതു കാണാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നുഴ!ഞ്ഞു കയറി മുന്നിലെത്തി. രജനികാന്ത്, കമല്‍ഹാസന്‍, ശ്രീദേവി എന്നിവരെ കണ്ടു അന്തം വിട്ടു നില്‍ക്കുന്ന സമയത്ത് പെട്ടന്ന്ഒരു തിരക്കുവന്നു. അച്ഛനെവിടെയാണെന്നു തിരിഞ്ഞു നോക്കുന്നതിനിടയില്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തെറിച്ചു വീണു.

അതിനെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ..' കണ്ണു തുറക്കുമ്‌ബോള്‍ കാണുന്നത് ഒരാള്‍ എന്നെ ഉറക്കെ ചീത്ത വിളിക്കുന്നതാണ്. ആരാണെന്നു മനസ്സിലായില്ല. അച്ഛനെ കാണാനും ഇല്ല. ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി. കുട്ടികളെ ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുവരുമ്‌ബോള്‍ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ അച്ഛനോട് ആരോ പറയുന്നുണ്ട്. 'സാരമില്ല, നമുക്ക് മടങ്ങി പോകാമെ'ന്നു പറഞ്ഞ് അച്ഛനെന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ബസ് കയറാന്‍ നില്‍ക്കുമ്‌ബോള്‍ ഷൂട്ടിങ് സ്ഥലത്തു നിന്ന് ഒരാള്‍ ഓടി വന്ന് 'ക്യാമറയ്ക്കു മുന്നിലേക്കു വീണ കുട്ടിയേ യും കൊണ്ടു ചെല്ലാന്‍' സംവിധായകന്‍ ആവശ്യപ്പെട്ടെന്നു പറ!ഞ്ഞു, എന്നെ ചീത്തവിളിച്ച സ്ഥലത്തേക്ക് പോകില്ലെന്ന് ഉറപ്പിച്ചെങ്കിലും പോകുന്നതാണ് മര്യാദയെന്ന് അച്ഛന്‍.

എന്നോട് ദേഷ്യപ്പെട്ട ആളാണ് ആ സിനിമയുടെ സംവിധായകനെന്ന് ലൊക്കേഷനിലെത്തിയപ്പോഴാണ് മനസ്സിലായത്. കെ. ബാലചന്ദര്‍ സാറായിരുന്നു അത്. സിനിമ 'അപൂര്‍വ രാ ഗങ്ങള്‍'. അദ്ദേഹം എന്നെ അടുത്തു വിളിച്ചു, ''പാപ്പാ... നീ നേരത്തെ അബദ്ധത്തില്‍ ക്യാമറയ്ക്കു മുന്നില്‍ വന്നതല്ലേ? ഇനി അറിഞ്ഞുകൊണ്ടു വരണം. രജനികാന്ത് ഒരു കത്തു തരും. അത് ശ്രീവിദ്യയ്ക്ക് കൊടുക്കണം.'' ഞാന്‍ തലയാട്ടി. അങ്ങനെ ഷൂട്ട് കാണാന്‍ പോയ ഞാന്‍ ഒറ്റ ദിവസം കൊണ്ട് അഭിനയിക്കാന്‍ തുടങ്ങി. '

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (8 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (13 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (22 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (25 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (32 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (37 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (41 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (59 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends