റോയിസിന് സ്‌നേഹിക്കാന്‍ ഒട്ടും അറിയില്ലെന്ന് റിമി:- ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുന്നതാണ് അവളുടെ മോശം സ്വഭാവമെന്ന് റോയിസ്- വൈറലായി ഒന്നും ഒന്നും മൂന്നിന്റെ എപ്പിസോഡ്

സ്റ്റേജ് ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പലപ്പോഴും കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും വാതോരാതെ സംസാരിക്കാറുള്ള റിമി ഭർത്താവ് റോയിസുമായുള്ള നീണ്ട പതിനൊന്നുവർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചപ്പോൾ ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ റിമി അവതാരകയായിട്ടെത്തുന്ന ഒന്നും ഒന്നും മൂന്നിന്റെ പഴയൊരു എപ്പിസോഡ് സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. സിനിമാ ടെലിവിഷന്‍ മേഖലയിലുള്ളവരുമായി റിമി നടത്തുന്ന ചാറ്റ്, ഗെയിം ഷോ ആണിത്. പുറത്ത് വന്ന വീഡിയോയില്‍ റിമിയുടെ ഭര്‍ത്താവ് റോയിസും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്യയുമാണ് അതിഥികളായി എത്തിയത്. സാധാരണ അതിഥികളെ ചോദ്യം ചോദിപ്പിച്ച് വെള്ളം കുടിപ്പിക്കാറുള്ള റിമിയെ വെള്ളം കുടിപ്പിക്കാനുള്ള അവസരം സ്റ്റീഫന് കിട്ടിയിരിക്കുകയാണ്.
റിമിയെയും ഭര്‍ത്താവിനെയും ചോദ്യം ചോദിപ്പിച്ച് കുഴപ്പിക്കുകയാണ് സ്റ്റീഫന്‍. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവള്‍ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം. ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച് പറയുമ്ബോള്‍ ഫോണ്‍ വിളിയാണ് പ്രശ്‌നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്‌നേഹിക്കാന്‍ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു.
റിമിയും റോയിസും പരസ്പര സമ്മതത്തോടെ വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെയാണ് റിമിയും ഭര്‍ത്താവും എത്തിയിട്ടുള്ള അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഒന്നും ഒന്നും മൂന്ന് ഇപ്പോഴും സൂപ്പര്‍ ഹിറ്റായി തുടരുകയാണ്.
https://www.facebook.com/Malayalivartha