കലാഭവന്‍ മണിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍
നടന് കലാഭവന്‍ മണിക്ക് വനപാലകരെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ്. ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ജാമ്യം അനുവദിച്ചാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌നൂലത്തില്‍ പോലീസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ മണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി പോലീസിന്റെ നിലപാട് ആരാഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മണി അവിടെ നിന്നും ഡിസ്‌ചാര്‍ജായി മൈസൂരിലേക്ക് മുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് മണി പോലീസിനെ തല്ലിയ കേസ് റദ്ദാക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണ് പോലീസ് നിലപാട്.
കഴിഞ്ഞ 15-ന് അതിരപ്പിള്ളിയില്‍ നിന്നുള്ള യാത്രയ്‌ക്കിടെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട വനപാലകരെ മര്‍ദിച്ചെന്നും അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്തായ ഡോ.ഗോപിനാഥനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha