ഞാൻ അമ്മ സംഘടനയുടെ ഭാഗമാണ് അതിനാല്‍ ആ സംഘടനയുടെ പ്രവര്‍ത്തനത്തിലാണ്!! ദിലീപ് വിഷയത്തില്‍ ഞാന്‍ എടുത്ത നിലപാടാണ് അവര്‍ എന്നെ ഡബ്ല്യുസിസിയില്‍ ചേര്‍ക്കാത്തത്... വിമര്‍ശനവുമായി മാലാ പാര്‍വതി

ദിലീപ് വിഷയത്തില്‍ താന്‍ എടുത്ത നിലപാട് കൊണ്ടാവാം അവര്‍ സംഘടന രൂപീകരിച്ചപ്പോള്‍ തന്നെ അതിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് മാലാ പാര്‍വതി പറയുന്നത്. താന്‍ അമ്മ സംഘടനയുടെ ഭാഗമാണ് അതിനാല്‍ ആ സംഘടനയുടെ പ്രവര്‍ത്തനത്തിലാണ് ഞാന്‍ പങ്കാളിയാവുകയെന്നു താരം മുന്‍പും പ്രതികരിച്ചിരുന്നു. മലയാളസിനിമയില്‍ നിലപാടുകള്‍ തുറന്നു പറയുന്ന കരുത്തുറ്റ നടിയാണ് മാലാ പാര്‍വതി. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയില്‍ താരം അംഗമല്ല. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് മാലാ പാര്‍വതി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha