തലയും 'കുട്ടി'ത്തലയും അവധി ആഘോഷിക്കാൻ ബീച്ചിൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അജിത്തിനും ശാലിനിക്കും അനൗഷ്കയ്ക്കുമൊപ്പം ചെന്നൈ തിരുവാൻമിയുര്‍ ബീച്ചില്‍ കുട്ടിത്തല അദ്വിക് ഒഴിവ് സമയം ആസ്വദിക്കുന്നതിന്റെ ഫോട്ടോ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അജിത്തും ഭാര്യ ശാലിനിയും ആദ്വിക്കുമാണ് ഫോട്ടോയിലുള്ളത്.
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ വളരെ അപൂര്‍വമായി മാത്രമാണ് അജിത്ത് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കുന്ന താരമാണ് അജിത്ത്. അടുത്തിടെ ശാലിനിയോടൊപ്പമുള്ള അദ്വിക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.
https://www.facebook.com/Malayalivartha