ബന്ധുക്കള്‍ക്കൊപ്പം 97-ാം പിറന്നാള്‍ അടിച്ച് പൊളിച്ച് പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി; പേരക്കുട്ടിയുടെ ഒന്നാം പിറന്നാൾക്കൊപ്പം കോറോത്തെ വീട്ടില്‍ ആഘോഷമാക്കി പിറന്നാൾ ദിനം

മലയാളികളുടെ പ്രിയപ്പെട്ട അച്ഛനായും മുത്തച്ഛനായും വെള്ളിത്തിരയില്‍ മിന്നിയ പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിക്ക് ഇന്ന് പിറന്നാള്‍. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി.മധു എന്നിവര്‍ താരത്തിന്റെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസ നേര്‍ന്നു. പിറന്നാളിന്റെ ഭാഗമായി കോറോം ദേവീസഹായം യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പായസവിതരണം നടത്തി. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താരം 97-ാം പിറന്നാള്‍ ആഘോഷിച്ചത്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍ നടന്നു. പേരക്കുട്ടി നിഹാരയുടെ ഒന്നാംപിറന്നാളിനൊപ്പമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ പിറന്നാളാഘോഷവും.
https://www.facebook.com/Malayalivartha


























